India

നരേന്ദ്ര മോദിക്ക് മൂന്നാം തവണയും ക്ലീൻ ചിറ്റ്; ആണവായുധം പരാമർശം ചട്ട ലംഘനമല്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം തവണയും ക്ലീൻ ചിറ്റ് നൽകി തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം തവണയും ക്ലീൻ ചിറ്റ് നൽകി തെര‍ഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണത്തിനിടെ ഇന്ത്യയുടെ ആണവായുധം സംബന്ധിച്ച് നടത്തിയ പരാമർശം ചട്ട ലംഘനമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇന്ത്യ ആണവ ശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ല എന്നായിരുന്നു മോദിയുടെ പരാമർശം. 

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീന്‍ ചിറ്റ് നൽകിയിരുന്നു. മഹാരാഷ്ട്ര വാര്‍ധയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. 

ഭൂരിപക്ഷ വിഭാഗത്തെ ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നും ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടിയെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. ഇത് വര്‍ഗീയ പരാമര്‍ശമാണ് എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തളളിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'