India

നരേന്ദ്ര മോ​ദിക്ക് 'സഖാവി'ന്റെ വക സമ്മാനം 'രുദ്രാക്ഷമാല' 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തുട‍ർച്ചയായ രണ്ടാം വട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്ക് സമ്മാനവുമായ നേപ്പാൾ പ്രധാനമന്ത്രി. നേപ്പാൾ പ്രധാനമന്ത്രി നേപ്പാളിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാൻ കൂടിയായ പ്രധാനമന്ത്രി കെപി ശ‍ർമ്മ ഒലി മോ​ദിക്ക് നൽകിയ സമ്മാനം ഒരു രുദ്രാക്ഷ മാലയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നേപ്പാൾ പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി നയതന്ത്ര ചർച്ചയും നടത്തി.

ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന നയതന്ത്ര ചർച്ചയ്ക്കിടയിലായിരുന്നു കെപി ശർമ്മ ഓലി മോ​​ദിക്ക് സമ്മാനം നൽകിയത്. ഹിമാലയത്തിൽ ധാരാളമായി കണ്ടുവരുന്ന രുദ്രാക്ഷ മരത്തിന്റെ കുരുവും രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്. 

കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേപ്പാളിലേക്ക് ക്ഷണിക്കാനും പ്രധാനമന്ത്രി മറന്നില്ല. മോദിയുടെ രണ്ടാം സ്ഥാനാരോഹണത്തിന് ബിംസ്റ്റെക് രാഷ്ട്രങ്ങളിലെ തലവന്മാരെ മാത്രമായിരുന്നു ക്ഷണിച്ചത്. ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങൾ ഉൾപ്പെട്ടതാണ് ഈ സമിതി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT