India

നരേന്ദ്രമോദി ചതിയനും ഒറ്റുകാരനും: നന്ദമൂരി ബാലകൃഷ്ണ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് തെലുങ്ക് സൂപ്പര്‍ താരവും ദേശം പാര്‍ട്ടി എംഎല്‍എയുമായ നന്ദമുരി ബാലകൃഷ്ണ.

Author : സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് തെലുങ്ക് സൂപ്പര്‍ താരവും ദേശം പാര്‍ട്ടി എംഎല്‍എയുമായ നന്ദമുരി ബാലകൃഷ്ണ. മോദി ചതിയനും ഒറ്റുകാരനുമാണെന്ന് തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എ കൂടിയായ ബാലകൃഷ്ണ പ്രതികരിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ചായിരുന്നു ബാലകൃഷ്ണയുടെ വിമര്‍ശനം.

'മോദിജി, ഗുജറാത്തല്ല ആന്ധ്രാപ്രദേശ്. അതുകൊണ്ടു തന്നെ നിങ്ങളുടെ ശാസനങ്ങളൊന്നും ഇവിടെ നടക്കില്ല. ധീരന്മാരാണ് ആന്ധ്രാക്കാര്‍. 1984ല്‍ എന്‍ടിആര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ നോക്കിയ കോണ്‍ഗ്രസിന് തങ്ങളുടെ ശക്തി എന്തെന്ന് കാണിച്ചവരാണ് ഞങ്ങള്‍. ആന്ധ്രാക്കാര്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ നിങ്ങള്‍ക്കെതിരാണ്. നിങ്ങള്‍ ചതിയനും ഒറ്റുകാരനുമാണ്. ജനങ്ങളുമായി സംസാരിക്കൂ, അല്ലെങ്കില്‍ ഏത് മാളത്തിലൊളിച്ചാലും അവര്‍ നിങ്ങളെ ശിക്ഷിക്കും'- ബാലകൃഷ്ണ പറഞ്ഞു. 

പ്രധാനമന്ത്രിയെക്കുറിച്ചുള്ള നടന്റെ പരാമര്‍ശം വിവാദമായതോടെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബാലകൃഷ്ണയ്‌ക്കെതിരെ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആവശ്യം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'