India

നല്ല നടന്‍ ഇന്ത്യയില്‍നിന്നെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്; മോദിയെ പരിഹസിച്ച് ജിഗ്നേഷ് മേവാനി

നല്ല നടന്‍ ഇന്ത്യയില്‍നിന്നെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്; മോദിയെ പരിഹസിച്ച് ജിഗ്നേഷ് മേവാനി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദലിതരോടുള്ള വ്യാജ സ്‌നേഹ പ്രകടനത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ദലിത് നേതാവ് ജിഗ്നേഷ് മേവാനി. ദലിത് സ്‌നേഹത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗിക്കുന്ന വിഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തുകൊണ്ടാണ് മേവാനിയുടെ പരിഹാസം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകത്തെ ഏറ്റവും മികച്ച നടന്‍ ഇന്ത്യയില്‍നിന്നായിരിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ടെന്നാണ് വിഡിയോ ഷെയര്‍ ചെയ്തുകൊണ്ട് മേവാനിയുടെ കമന്റ്. മഹാരാഷ്ട്രയില്‍ ദലിതുകളും മറാത്താ ബ്രാഹ്മണരുമായി നടത്തുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മേവാനിയുടെ പരിഹാസം.

ബിജെപി ഭരണത്തിനു കീഴില്‍ രാജ്യത്തെ ദലിതര്‍ ഉന്നമനം നേടുകയാണെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT