India

നവരാത്രിക്ക് വിരുന്ന് നടത്താത്തതെന്ത്?; ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച എന്‍ഡിഎയ്‌ക്കെതിരെ കേന്ദ്രമന്ത്രി

നവരാത്രിക്ക് വിരുന്ന് നടത്താത്തതെന്ത്? - ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച എന്‍ഡിഎയ്‌ക്കെതിരെ കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച എന്‍ഡിഎ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. എന്തുകൊണ്ടാണ് ഹിന്ദുക്കളുടെ ഉത്സവമായ നവരാത്രിക്ക് ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കാത്തതെന്ന് ഗിരിരാജ് സിംഗ്. കഴിഞ്ഞ ദിവസം എല്‍ജെപി നേതാവ് രാം വിലാസ് പാസ്വാന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും, ഉപമുഖ്യമന്ത്രി സുശീല്‍ മോദിയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഇതിനെതിരെയാണ് ഗിരിരാജ് സിംഗിന്റെ വിമര്‍ശനം

എന്‍ഡിഎ നേതാക്കള്‍ പങ്കെടുത്ത ഇഫ്ാതാര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. എന്തുകൊണ്ടാണ് നമ്മുടെ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ മടികാണിക്കുന്നതെന്നും ഗിരിരാജ് സിംഗ് ചോദിക്കുന്നു.

നേരത്തെയും നിരവധി തവണ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളുമായി ഗിരിരാജ് സിംഗ് രംഗത്തെത്തിയിരുന്നു. 'വന്ദേ മാതരം' എന്ന് പറയാത്തവര്‍, മാതൃഭൂമിയെ ബഹുമാനിക്കാത്തവരാണെന്ന പരാമര്‍ശം ഏറെ വിവാദമായിരുന്നു. അവര്‍ക്ക് രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ല. എന്റെ പൂര്‍വികരുടെ സംസ്‌കാരം സിമാരിയ ഘട്ടിലായിരുന്നു. അവര്‍ക്ക് ശവക്കുഴി വേണ്ടിയിരുന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് മണ്ണ് വേണം. പലരും ഇവിടെ വര്‍ഗീയത പ്രസരിപ്പിക്കാന്‍ നോക്കുന്നുണ്ട്. ബിഹാറില്‍ ഞങ്ങളത് അനുവദിക്കില്ലെന്നായിരുന്നു ഗിരിരാജിന്റെ പരാമര്‍ശം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇതാ സഞ്ജു, വിമര്‍ശകര്‍ക്ക് നാവടക്കാം.... സീസണിലെ ആദ്യ സെഞ്ച്വറി

ഹൃദയാഘാതം, ആശ ബോസ്‌ലെ ആശുപത്രിയില്‍

16,000 രൂപ ഫെലോഷിപ്പോടെ ബയോടെക്നോളജിയിൽ എം എസ് പഠിക്കാം, ആർ സി ബിയിൽ എംഎസ്- പിഎച്ച്ഡി കോഴ്സിന് അപേക്ഷ ക്ഷണിച്ചു; മെയ് നാല് വരെ അപേക്ഷിക്കാം

തൊഴിലിടത്തെ ലൈംഗികാതിക്രമം, ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

നേരിയ മാര്‍ജിനില്‍ തുടര്‍ഭരണം; തൃശൂരില്‍ തിരിച്ചടി;പതിനഞ്ച് സീറ്റുകളില്‍ ജയം ഉറപ്പെന്ന് സിപിഐ

SCROLL FOR NEXT