കാലിന് നീരും വിശപ്പില്ലായ്മയും; കരൾ രോ​ഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ കരുതൽവേണമെന്ന് വ്യക്തമാക്കുകയാണ് ഡോ.കുനാൽ പറയുന്നു.
Swelling leg, liver health
Swelling leg, liver healthPinterest
Updated on
2 min read

മ്മുടെ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ശരീരത്തിൽ നിന്ന് വിഷാംശം നീക്കി പോഷകങ്ങളുടെ സംസ്കരണം വരെയുള്ള നിർണായക പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് കരളാണ്. കരളിന്റെ ആരോഗ്യം തകരാറിലാകുന്നതിന്റെ പ്രധാനലക്ഷണങ്ങൾ പങ്കുവെക്കുകയാണ് മേരിലാൻഡിൽ നിന്നുള്ള ഫിസിഷ്യനായ ഡോ. കുനാൽ സൂദ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്രദ്ധിക്കേണ്ട അഞ്ചുലക്ഷണങ്ങളേക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത്.

Swelling leg, liver health
ഭക്ഷണത്തിന്റെ ഇഷ്ട ഭാ​ഗം എപ്പോഴും അവസാനം കഴിക്കാനായി മാറ്റിവയ്ക്കാറുണ്ടോ? മനഃശാസ്ത്രപരമായി നിങ്ങൾക്ക് ചില സവിശേഷതയുണ്ട്

വിട്ടുമാറാത്ത ക്ഷീണം

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ കരുതൽവേണമെന്ന് വ്യക്തമാക്കുകയാണ് ഡോ.കുനാൽ പറയുന്നു. വിട്ടുമാറാത്ത കരൾരോഗം ഉള്ളവരിൽ വീക്കം, പേശീക്ഷയം, ഉറക്കക്കുറവ്, അനീമിയ, അമിതക്ഷീണം തുടങ്ങിയവ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

Swelling leg, liver health
കെമിക്കൽ ഇല്ലാതെ, ഇൻസ്റ്റന്റ് ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാം

കരള്‍ തകരാറിലാകുമ്പോള്‍ അല്ലെങ്കില്‍ സമ്മര്‍ദത്തിലാകുമ്പോള്‍ ശരീരത്തില്‍ നിന്ന് വിഷാംശം അരിച്ചു നീക്കാന്‍ പ്രയാസപ്പെടുന്നു. ഇത് ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടാനും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. കരള്‍ തകരാറിലാകുന്നതിന്‍റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് ക്ഷീണം. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കാന്‍ ഇടയാകും.

ഓക്കാനവും വിശപ്പില്ലായ്മയും

തുടർച്ചയായുള്ള ഓക്കാനവും വിശപ്പില്ലായ്മയും ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണമാണ്. കൊഴുപ്പിനെ ദഹിപ്പിക്കാൻ സഹായിക്കുന്നതിന് കരൾ പിത്തരസം ഉത്പാദിപ്പിക്കുന്നു, കരൾ രോഗമുണ്ടാകുമ്പോൾ സാധാരണ ദഹനം തടസ്സപ്പെടും. വയറിലെ ഭക്ഷണപഥാർഥങ്ങൾ കൃത്യമായി ദഹിക്കാത്തപക്ഷം വീക്കം, രുചിയിലുണ്ടാകുന്ന വ്യത്യാസങ്ങൾ, വയറുവേദന, വിശപ്പ് കുറയുക തുടങ്ങിയവയുണ്ടാകും. പിന്നാലെ ഓക്കാനവും ഭക്ഷണം കഴിക്കാനുള്ള മടുപ്പും പ്രകടമാകുമെന്നും അദ്ദേഹം പറയുന്നു.

ചർമത്തിലെ നിറവ്യത്യാസം

കണ്ണുകളിലും ചർമത്തിലും കാണുന്ന മഞ്ഞനിറവും കരൾരോഗത്തിന്റെ സൂചനയാവാമെന്ന് ഡോ.കുനാൽ പറയുന്നു. കരളിന്റെ പ്രവർത്തനം തകരാറിലാവുന്നതോടെ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതു കൊണ്ടാണ് മഞ്ഞനിറമുണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു. മറ്റൊന്ന് പെട്ടെന്ന് ചർമത്തിലുണ്ടാകുന്ന നീലിച്ച പാടുകളും ക്ഷതങ്ങളുമാണ്. രക്തം കട്ടപിടിക്കാൻ ആവശ്യമായ പല പ്രോട്ടീനുകളും ഉത്പാദിപ്പിക്കുന്നത് കരളാണ്. കൂടാതെ പ്ലേറ്റ്‌ലെറ്റ് ഉത്പാദനം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഈ പ്രവർത്തനം തകരാറിലാവുന്നതാണ് ചർമത്തിൽ ഇത്തരം പാടുകളുണ്ടാവാൻ കാരണം.

കാലിൽ നീര്

കാലുകളിലോ വയറിലോ നീർവീക്കമുണ്ടാകുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കരളിന്റെ പ്രവർത്തനം തകരാറിലാവുന്നത് കാലുകളിലും വയറിലുമൊക്കെ നീര് കെട്ടിക്കിടക്കാനും വീക്കം ഉണ്ടാകാനും ഇടയാക്കും. ആൽബുമിൻ്റെ അളവ് കുറയുന്നത് ഇതിനെ കൂടുതൽ വഷളാക്കുമെന്നും ഡോ.കുനാൽ കൂട്ടിച്ചേർക്കുന്നു.

കരളിന്റെ ആരോഗ്യം കാക്കാം

ആഗോളതലത്തിൽ മരണം വിതയ്ക്കുന്ന രോഗങ്ങളിൽ പത്താമതാണ് കരൾ രോഗത്തിന്റെ സ്ഥാനം. ഓരോവർഷവും ദശലക്ഷക്കണക്കിന് ആളുകളെയാണ് ഈ രോഗം ബാധിക്കുന്നത്. വൈറൽ ഹെപ്പറ്റൈറ്റിസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ, അമിത മദ്യപാനം, ഹെർബൽ ഉത്പന്നങ്ങളുടെ അശാസ്ത്രീയമായ ഉപയോഗം, സമാന്തര ഔഷധങ്ങൾ വാങ്ങി അശാസ്ത്രീയമായി ഉപയോഗിക്കുന്നത്, സുരക്ഷിതമല്ലാത്ത ടാറ്റൂയിങ്, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയവയാണ് കരൾ രോഗങ്ങൾ കൂടാനുള്ള പ്രധാന കാരണങ്ങൾ.

പലപ്പോഴും കരൾ രോഗം മൂർച്ഛിക്കുമ്പോൾ മാത്രമേ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയുള്ളൂ. എങ്കിലും ക്ഷീണവും തളർച്ചയും, വിശപ്പില്ലായ്മ, അകാരണമായി ശരീരം ശോഷിക്കുക, ഓക്കാനം, ഛർദി, വയറുവേദന, വീക്കം, മൂത്രത്തിലെ നിറം മാറ്റം, ചർമത്തിലെയും കണ്ണുകളുടെയും മഞ്ഞനിറം, ചൊറിച്ചിൽ തുടങ്ങിയവ കണ്ടാൽ ചികിത്സ വൈകരുത്.

Swelling leg, liver health
'ഡയറ്റിലാണെങ്കിലും മധുരം നിർബന്ധം', ആര്യയുടെത് 'പ്രായോ​ഗിക' സമീപനമെന്ന് വിദഗ്ധർ
Swelling leg, liver health
ഫോൺ എവിടെ വെച്ചെന്ന് പോലും മറക്കാറുണ്ടോ? ഓർമ്മക്കുറവിന്റെ പിന്നിലെ യാഥാർഥ്യം
Swelling leg, liver health
ബ്രേക്ക്ഫാസ്റ്റിന് പ്രോട്ടീൻ ഷേക്ക് മാത്രം മതിയോ? ഈ അബദ്ധങ്ങൾ ഒഴിവാക്കിയാൽ ഗുണം ഇരട്ടിയാകും
Summary

liver Health, early symptoms of liver damage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com