India

നഷ്ടം വിനോദ് റായ് അനുമാനിച്ചെടുത്തത്;  മുന്‍ സിഎജി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് 

ടുജി സ്‌പെക്ട്രം വിതരണം ചെയ്തതില്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്ന അനുമാനം നടത്തിയ മുന്‍ സിഎജി വിനോദ് റായ് രാജ്യത്തോട് മാപ്പുപറയണമെന്ന് കപില്‍ സിബല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതികളെയെല്ലാം വെറുതെ വിട്ട കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ടുജി സ്‌പെക്ട്രം വിതരണം ചെയ്തതില്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്ന അനുമാനം നടത്തിയ മുന്‍ സിഎജി വിനോദ് റായ്് രാജ്യത്തോട് മാപ്പുപറയണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഖജനാവിന് നഷ്ടമുണ്ടാകുമെന്ന വിനോദ് റായിയുടെ അനുമാനം തെറ്റാണെന്ന് കോടതി വിധിയിലുടെ തെളിഞ്ഞിരിക്കുകയാണ്. വിധി തന്റെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെയും നിലപാടുകളെ സാധൂകരിക്കുന്നതാണെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

സ്‌പെക്ട്രം വിതരണത്തില്‍ യുപിഎ സര്‍ക്കാര്‍ ചെയ്തതെല്ലാം തെറ്റാണെന്ന പ്രതീതി ജനിപ്പിക്കാനാണ് തുടക്കം മുതല്‍ ശ്രമം നടന്നത്. ഇത് പ്രതിപക്ഷം ഏറ്റെടുത്തു. ഇന്നിപ്പോള്‍ കോടതി ഞങ്ങളുടെ നിലപാടിനെ ശരിവെച്ചു. നിലവില്‍ ടെലികോം മേഖല പ്രതിസന്ധിയിലുടെയാണ് കടന്നുപോകുന്നത്. ഇതിന് വിനോദ്് റായിയോടും അന്നത്തെ പ്രതിപക്ഷത്തോടും നന്ദി പറയുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു. 


യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എ രാജ അടക്കം എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു ഡല്‍ഹി പട്യാല കോടതിയുടെ വിധി.  ഡല്‍ഹി സിബിഐ പ്രത്യേത കോടതി  ജഡ്ജി ഒ.പി. സൈയ്‌നിയാണ് വിധി  പ്രഖ്യാപിച്ചത്. ഒറ്റവരി വിധി പ്രസ്താവമാണ് കോടതി നടത്തിയത്. മുന്‍ യുപിഎ സര്‍ക്കാരിലെ വാര്‍ത്താവിതരണമന്ത്രി എ. രാജ, ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, മകള്‍ കനിമൊഴി അടക്കം കേസില്‍ 14 പ്രതികളാണ് ഉണ്ടായിരുന്നത്. റിലയന്‍സ് അടക്കം ടെലികോം കമ്പനികളും കമ്പനി ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു . വിധിക്കെതിരെ സിബിഐ ഹൈക്കോടതിയെ സമീപിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'