പ്രതീകാത്മക ചിത്രം 
India

'നാട്ടില്‍ ജോലി കിട്ടണമെങ്കില്‍ കൈക്കൂലി കൊടുക്കണം' ; ഗോവയില്‍ പത്താം ക്ലാസ് ചോദ്യക്കടലാസ് വിവാദത്തില്‍

'നാട്ടില്‍ ജോലി കിട്ടണമെങ്കില്‍ കൈക്കൂലി കൊടുക്കണം' ; ഗോവയില്‍ പത്താം ക്ലാസ് ചോദ്യക്കടലാസ് വിവാദത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവയില്‍ പത്താം ക്ലാസ് പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യപ്പേപ്പര്‍ വിവാദത്തില്‍. കൈക്കൂലി കൊടുക്കാതെ സംസ്ഥാനത്ത് ജോലി കിട്ടില്ലെന്ന, ചോദ്യപ്പേപ്പറിലെ പരാമര്‍ശത്തിനെതിരെ ഭരണകക്ഷിയായ ബിജെപി തന്നെ രംഗത്തുവന്നു.

കഴിഞ്ഞയാഴ്ച നടത്തിയ എസ്എസ്‌സി പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലാണ് വിവാദ ഭാഗം കടന്നുകൂടിയത്. ചോദ്യത്തില്‍ ഉള്‍പ്പെടുത്തിയ, രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണത്തിലാണ് പരാമര്‍ശം. നാട്ടില്‍ ജോലിയില്ലാത്തതുകൊണ്ട് പോര്‍ട്ടുഗലില്‍ പോകേണ്ടി വന്നെന്നാണ് സംഭാഷണത്തില്‍ പറയുന്നത്. നാട്ടില്‍ ജോലി കിട്ടണമെങ്കില്‍ കൈക്കൂലി കൊടുക്കണമെന്നും തുടര്‍ന്നു പറയുന്നു. 

സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപി തന്നെ ചോദ്യത്തിനെതിരെ രംഗത്തുവന്നു. ഇന്ത്യയെയും ഗോവയെയും മോശമായി ചിത്രീകരിക്കുന്നതാണ് ചോദ്യഭാഗമെന്ന് ബിജെപി കുറ്റപ്പെടുത്തി. പോര്‍ട്ടുഗല്‍ പക്ഷപാതികള്‍ ഇപ്പോഴും ഗോവയിലെ ഉദ്യോഗസ്ഥ സംവിധാനത്തില്‍ ഉണ്ട് എന്നതിനു തെളിവാണ് ഇതെന്ന് അവര്‍ പറയുന്നു.

പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഗോവ 1961ലാണ് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

'കുറച്ചു നാളത്തേക്ക് പിടിച്ചാൽ കിട്ടില്ല, അദ്ദേഹത്തിന്റെ സിനിമയിൽ കാമിയോ ചെയ്യണമെന്നുണ്ട്'; ഇഷ്ട സംവിധായകനെ കുറിച്ച് ലെജൻഡ് ശരവണൻ

'മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും, കോണ്‍ഗ്രസ് നിലപാട് ചരിത്രത്തിലെ രജതരേഖ': ജി സുധാകരന്‍

ഡക്ക് ആവാതെ നോക്കാനാവും, ബിജെപിക്ക് കിട്ടുക രണ്ടോ മൂന്നോ സീറ്റ്: തരൂര്‍

എന്തുകൊണ്ട് മൺചട്ടിയിൽ പാചകം ചെയ്താൽ രുചി കൂടുന്നു?

SCROLL FOR NEXT