India

നായിഡുവിനെ വെട്ടി ആന്ധ്രയില്‍ ജഗന്റെ കുതിപ്പ്,   വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ലീഡ് 123 കടന്നു

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി വന്‍ തോല്‍വിയാണ് അഭിമുഖീകരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന ആന്ധ്രപ്രദേശില്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി അധികാരത്തിലേക്കെന്ന് സൂചന. ആദ്യ ഫലസൂചനകള്‍ അനുസരിച്ച് ജഗന്‍മോഹന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 123 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. മുന്‍ തവണ നഷ്ടപ്പെട്ട സീറ്റുകളാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പുതുതായി ലീഡ് ചെയ്യുന്നത്. 

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി വന്‍ തോല്‍വിയാണ് അഭിമുഖീകരിക്കുന്നത്. ടിഡിപിക്ക് 29 സീറ്റുകളില്‍ മാത്രമേ ലീഡ് ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. കോണ്‍ഗ്രസും ബിജെപിയും ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല. ആന്ധ്ര നിയമസഭയില്‍ ആകെ 175 മണ്ഡലങ്ങളാണുള്ളത്. കേവല ഭൂരിപക്ഷം നേടാന്‍ 88 സീറ്റുകളാണ് വേണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി