ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി 
India

നാളെ രണ്ട് നിര്‍ണ്ണായക വിധികള്‍ ; ആകാംക്ഷാകേന്ദ്രമായി വീണ്ടും സുപ്രിംകോടതി ; ശബരിമലയില്‍ നാളെ വിധിയില്ല

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് നിര്‍ണായക വിധി പ്രസ്താവിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശനത്തിലെ റിവ്യൂഹര്‍ജികളില്‍ സുപ്രിംകോടതി വിധി നാളെ ഉണ്ടാകില്ല. അതേസമയം മറ്റു രണ്ടുകേസുകളില്‍ സുപ്രിംകോടതി നാളെ നിര്‍ണ്ണായക വിധി പുറപ്പെടുവിക്കും. വിവരാവകാശവുമായി ബന്ധപ്പെട്ട കേസാണ് ഇതില്‍ പ്രധാനം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുമോ എന്ന വിഷയത്തിലാണ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പ്രസ്താവിക്കുക.

ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ എന്‍ വി രമണ, ഡി വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്ള ജഡ്ജിമാര്‍. സുപ്രിംകോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു.

ചീഫ് ജസ്റ്റിസായിരുന്ന എപി ഷാ, ജസ്റ്റിസ് വിക്രംജിത് സെന്‍, എസ് മുരളീധര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍രേതായിരുന്നു വിധി. ഈ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാബെഞ്ച് വാദം കേട്ടത്.

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളുടെ അധികാരം പണബില്ലിലൂടെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് വിധി പുറപ്പെടുവിക്കും. കേന്ദ്രസര്‍ക്കാര്‍ നടപടി നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി റവന്യൂ ബാര്‍ അസോസിയേഷന്റേത് അടക്കം 18 ഓളം ഹര്‍ജികളാണ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തത്. കേസില്‍ വാദം കേട്ട സുപ്രിംകോടതി കേസില്‍ വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.

ഗ്രീന്‍ ട്രൈബ്യൂണല്‍, സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍, ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണല്‍ തുടങ്ങി 17 ഓളം ട്രൈബ്യൂണലുകളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. 2017 വരെ ട്രൈബ്യൂണലുകള്‍ക്ക് സ്വതന്ത്ര അധികാരം ഉണ്ടായിരുന്നെന്നും, നിയമനം, കാലാവധി തുടങ്ങിയവയില്‍ സ്വാതന്ത്ര്യവും, ഹൈക്കോടതി ജഡ്ജിമാര്‍ക്ക് തുല്യമായ പദവിയും ഉണ്ടായിരുന്നു. എന്നാല്‍ ഫിനാന്‍സ് ആക്ട് 2017 മണിബില്ലിലൂടെ പാസ്സാക്കിയെടുത്ത കേന്ദ്രസര്‍ക്കാര്‍ ട്രൈബ്യൂണലുകളെ ദുര്‍ബലപ്പെടുത്തിയെന്നും ഹര്‍ജിക്കാര്‍ കുറ്റപ്പെടുത്തി.

അതേസമയം കേരളം ഉറ്റുനോക്കുന്ന ശബരിമല യുവതീപ്രവേശന റിവ്യൂ ഹര്‍ജിയില്‍ നാളെ വിധി ഉണ്ടാകില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമെ, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ശബരിമല കേസില്‍ വീണ്ടും വാദം കേട്ടത്. കഴിഞ്ഞ സെപ്തംബറിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ട് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ ഹിന്ദു സംഘടനകളാണ് റിവ്യൂ ഹര്‍ജിയുമായി സുപ്രിംകോടതിയെ വീണ്ടും സമീപിച്ചത്.

കേസില്‍ വെള്ളിയാഴ്ചയ്ക്കകം വിധി ഉണ്ടാകും. ശബരിമല മണ്ഡലക്കാലം ആരംഭിക്കാനിരിക്കെയാണ് കേസില്‍ വീണ്ടും വിധി വരാന്‍ പോകുന്നത്. റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജി, റഫാലുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരെ  ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതി അലക്ഷ്യക്കേസ് എന്നിവയിലും ചീഫ് ജസ്റ്റിസ് ഈ ആഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് പദവിയില്‍ രഞ്ജന്‍ ഗൊഗോയ് 16 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് കേസുകളില്‍ ഉടന്‍ വിധി പുറപ്പെടുവിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT