India

'നിങ്ങളുടെ യൂണിഫോം ഊരിക്കും' ; പൊലീസിനെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്

ബിജെപി പ്രവര്‍ത്തകരെ പൊലീസ് പീഡിപ്പിക്കുകയാണ്. ഓരോ കാര്യങ്ങളും പാര്‍ട്ടി റെക്കോഡ് ചെയ്യുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : പൊലീസിനെതിരെ ഭീഷണിയുമായി പശ്ചിമബംഗാള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്. പൊലീസുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയാണ്. എന്തായാലും ഞങ്ങള്‍ അധികാരത്തിലെത്തുന്ന ഒരു ദിനം വരും. അന്ന് നിങ്ങളുടെ യൂണിഫോം ഊരിക്കുമെന്ന് ദിലീപ് ഘോഷ് ഭീഷണി മുഴക്കി. 

ബിര്‍ഭൂം ജില്ലയില്‍ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പൊലീസിനെതിരെ ഭീഷണിയുമായി രംഗത്തുവന്നത്. പൊലീസുകാര്‍ അവര്‍ ധരിക്കുന്ന കാക്കിയുടെ വില കാണിക്കുന്നില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. 

ബിജെപി പ്രവര്‍ത്തകരെ പൊലീസ് പീഡിപ്പിക്കുകയാണ്. ഓരോ കാര്യങ്ങളും പാര്‍ട്ടി റെക്കോഡ് ചെയ്യുന്നുണ്ട്. പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍, ഇത്തരത്തില്‍ ബിജെപിക്കാരെ ദ്രോഹിച്ച ഉദ്യോഗസ്ഥര്‍ക്ക് മറുപടി പറയേണ്ടി വരും. സ്വന്തം കീശയില്‍ നിന്നും ഇവര്‍ക്ക് ഇതിന് പിഴ ഒടുക്കേണ്ടി വരുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. 

മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് സംസ്ഥാനത്തെ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. എന്നാല്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവര്‍ സംസ്ഥാനത്തെത്തി അക്രമം കാണിക്കുകയാണെന്നാണ് പറയുന്നത്. എങ്കിൽ എന്തുകൊണ്ട് അവരെ  പിടികൂടുന്നില്ല. സംസ്ഥാനത്തെ അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'