India

നിങ്ങള്‍ക്ക് തൃപ്തിയാകാന്‍ ഞാന്‍ മരിക്കണോ? അസംഖാന്റെ അശ്ലീല പരാമര്‍ശത്തില്‍ വികാരാധീനയായി ജയപ്രദ

മോശം വാക്കുകള്‍ ഉപയോഗിച്ച് മാനസികമായി തകര്‍ത്താല്‍ റാംപൂര്‍ വിട്ടു പോകുമെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്? ഞാന്‍ എവിടെയും പോകാന്‍ ഉദ്ദേശിച്ചിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നേതാവുമായ അസംഖാന്റെ അശ്ലീല പരാമര്‍ശത്തില്‍ വികാരാധീനയായി ജയപ്രദ. ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ക്ക് തൃപ്തിയാകുമോ? സ്ത്രീകളെ ഇത്തരത്തില്‍ അപമാനിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു. ഇത്തരം വൃത്തികെട്ട ചിന്താഗതിയുള്ള ഒരാള്‍ വിജയിച്ചാല്‍ ജനാധിപത്യത്തില്‍ പിന്നെ സ്ത്രീകള്‍ക്ക് എന്ത് വിലയാണ് ഉണ്ടാവുകയെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.

 മോശം വാക്കുകള്‍ ഉപയോഗിച്ച് മാനസികമായി തകര്‍ത്താല്‍ റാംപൂര്‍ വിട്ടു പോകുമെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്? ഞാന്‍ എവിടെയും പോകാന്‍ ഉദ്ദേശിച്ചിട്ടില്ല. ജനാധിപത്യത്തിന്റെയും സ്ത്രീകളുടെയും മഹത്വം സൂക്ഷിക്കാന്‍ അസംഖാനെ തെരഞ്ഞെടുപ്പില്‍ നിന്നും വിലക്കണമെന്നും റാംപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. 

മുന്‍പ് സമാജ് വാദി ടിക്കറ്റിലാണ് ജയപ്രദ റാംപൂരില്‍ നിന്ന് ജനവിധി തേടിയിരുന്നത്. അന്ന് മണ്ഡലവും മറ്റും പരിചയപ്പെടുത്തിയിരുന്നത് അസംഖാന്‍ ആയിരുന്നു. ജയപ്രദ ബിജെപിയില്‍ ചേര്‍ന്നതോടെ വളരെ മോശം ഭാഷയിലാണ് അസംഖാന്‍ അവരെ വിമര്‍ശിച്ചിരുന്നത്. റായ്പൂരിലെ ജനങ്ങള്‍ക്ക് ജയപ്രദയുടെ ശരിക്കുള്ള മുഖമറിയാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നെങ്കില്‍ താന്‍ വെറും 17 ദിവസം കൊണ്ട് അവരുടെ അടിവസ്ത്രത്തിന്റെ നിറം കാക്കിയാണെന്ന് തിരിച്ചറിഞ്ഞുവെന്നായിരുന്നു അസംഖാന്‍ ഇന്നലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. ഈ പരാമര്‍ശത്തെ തുടര്‍ന്ന് അസംഖാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇക്കുറി ജയപ്രദയ്‌ക്കെതിരെ അസംഖാനാണ് സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT