India

'നിങ്ങൾ ഒറ്റയ്ക്കല്ല'; കശ്മീർ നേതാക്കൾക്ക് ഐക്യദാർഢ്യവുമായി ശശി തരൂർ 

ജ​മ്മു കശ്മീരിൽ വീ​ട്ടു​ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന നേ​താ​ക്ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ശ​ശി ത​രൂ​ർ എം​പി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കശ്മീരിൽ വീ​ട്ടു​ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന നേ​താ​ക്ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ശ​ശി ത​രൂ​ർ എം​പി. ഒ​മ​ർ അ​ബ്ദു​ള്ള നി​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന ഒ​രോ​രു​ത്ത​രും കാ​ഷ്മീ​രി​ലെ മു​ഖ്യ​ധാ​ര നേ​താ​ക്ക​ൾ​ക്കൊ​പ്പം നി​ൽ​കു​മെ​ന്ന് ശ​ശി ത​രൂ​ർ ട്വീറ്റ് ചെയ്തു.

 പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ ശ​ബ്ദ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. ജ​മ്മു കശ്മീരിൽ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ശ​ശി ത​രൂ​ർ മ​റ്റൊ​രു ട്വീ​റ്റി​ലൂ​ടെ ചോ​ദി​ച്ചു. ഒ​രു തെ​റ്റും ചെ​യ്യാ​ത്ത നേ​താ​ക്ക​ളെ ഒ​റ്റ​രാ​ത്രി​ക്കൊ​ണ്ട് അ​റ​സ്റ്റു ചെ​യ്യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ശ​ശി ത​രൂ​ർ ചോ​ദി​ച്ചു.

 കശ്മീര്‍ താഴ് വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ വിട്ടുതടങ്കലിലാക്കുകയും, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെ വിച്ഛേദിച്ചതായുമാണ് റിപ്പോര്‍ട്ട്.  ഇതിനു പിന്നാലെയാണ് നേതാക്കൾക്ക് പിന്തുണയുമായി ശശി തരൂർ രംഗത്തെത്തിയത്.

100 ബറ്റാലിയന്‍ അധിക സൈനീകരെ കശ്മീരില്‍ വിന്യസിച്ചതിന് പിന്നാലെയാണ് കൂടുതല്‍ സുരക്ഷ മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. വിദ്യാലയങ്ങള്‍ അടച്ചിടാനാണ് നിര്‍ദേശം. തീര്‍ഥാടകരോടും, വിനോദ സഞ്ചാരികളോടും കശ്മീരില്‍ നിന്ന് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ 6000ളം വിനോദ സഞ്ചാരികള്‍ സംസ്ഥാനം വിട്ടെന്നാണ് കണക്ക്.

പൊതുപരിപാടികള്‍ക്കും റാലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ജമ്മുവില്‍ 30,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാരണം വ്യക്തമാക്കാതെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത് എന്നാണ് ആരോപണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT