India

'നിതീഷ് ആദ്യം ജനവിധി തേടണമായിരുന്നു' ; ബിജെപിക്കൊപ്പം ചേർന്ന രീതി തെറ്റായിപ്പോയെന്ന് പ്രശാന്ത് കിഷോർ

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാറിനെ വിമർശിച്ച് ജെഡിയു വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോർ

Author : സമകാലിക മലയാളം ഡെസ്ക്

പാട്ന : ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാറിനെ വിമർശിച്ച് ജെഡിയു വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോർ. മഹാസഖ്യം വിട്ട് ജെഡിയു ബിജെപിക്കൊപ്പം പോയ രീതിയെയാണ് പ്രശാന്ത് കിഷോർ വിമർശിച്ചത്. ഒ​രു ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നി​തീ​ഷ് ബി​ജെ​പി​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന രീ​തി​യെ പ്ര​ശാ​ന്ത് വി​മ​ർ​ശി​ച്ച​ത്. 

സ​ഖ്യ​ത്തി​ൽ​നി​ന്നു പു​റ​ത്തു​വ​ന്ന നി​തീ​ഷ് ജ​ന​വി​ധി തേ​ടി അ​ധി​കാ​ര​ത്തി​ൽ എ​ത്ത​ണ​മാ​യി​രുന്നുവെന്ന് ​പ്രശാന്ത് കി​ഷോ​ർ പ​റ​ഞ്ഞു. ബി​ഹാ​റി​ന്‍റെ താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണെ​ങ്കി​ൽ മ​ഹാ​സ​ഖ്യ​ത്തി​ൽ​നി​ന്നു പു​റ​ത്തു ​വ​ന്ന​തി​ൽ തെറ്റി​ല്ല. എന്നാല്‍ അതിന് സ്വീകരിച്ച മാര്‍ഗത്തോട് യോജിക്കാനാകില്ല.  ബി​ജെ​പി​യു​മാ​യി സ​ഖ്യം ചേ​രു​ന്ന​തി​നു മു​ന്പ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക​യാ​യി​രു​ന്നു നി​തീ​ഷ് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ഇക്കാര്യം മുമ്പും ഞാന്‍ പറഞ്ഞിട്ടുണ്ട്. ആ അഭിപ്രായത്തിന് ഒരു മാറ്റവുമില്ല. - പ്ര​ശാ​ന്ത് കി​ഷോ​ർ പ​റ​ഞ്ഞു. 

നി​തീ​ഷ് കു​മാ​ർ മ​ഹാ​സ​ഖ്യ​ത്തി​ൽ​നി​ന്നു പു​റ​ത്തു​പോ​യ​ത് ശ​രി​യോ തെ​റ്റോ എ​ന്ന​ള​ക്കാ​ൻ ത​ന്‍റെ കൈ​യി​ൽ മു​ഴ​ക്കോ​ലി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ഒപ്പം മഹാസഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടാണ് ജെഡിയു അധികാരത്തിലെത്തിയത്.  2017 ജൂ​ലൈ​യി​ലാ​ണ് നി​തീ​ഷ് കു​മാ​ർ ആ​ർ​ജെ​ഡി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ൽ ​നി​ന്നു പു​റ​ത്തു​വ​ന്ന​ത്. പി​ന്നീ​ട് ബി​ജെ​പി​യു​മാ​യി ചേ​ർ​ന്നു നി​തീ​ഷ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.  പ്രശാന്ത് കിഷോറിന്റെ പ്രസ്താവനയ്‌ക്കെതിരെ ജെഡിയു നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി