India

നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി; ബിഹാറില്‍ എന്‍ഡിഎ ഭരിക്കും; അഭിപ്രായ സര്‍വെ

ജെഡിയു- ബിജെപി സഖ്യം 133 മുതല്‍ 144 വരെ സീറ്റുകള്‍ നേടി നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് സര്‍വെഫലം 

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബിഹാറില്‍ എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് ഇന്ത്യാ ടുഡെ - ലോക്‌നീതി സിഎസ്ഡിഎസ് അഭിപ്രായ സര്‍വെ. ജെഡിയു- ബിജെപി സഖ്യം 133 മുതല്‍ 144 വരെ സീറ്റുകള്‍ നേടി നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ്  സര്‍വെഫലം

മഹാസഖ്യത്തിന് 88 മുതല്‍ 98 വരെ സീറ്റുകള്‍ ലഭിക്കും. എല്‍ജെപിക്ക് രണ്ടുമുതല്‍ ആറ് സീറ്റുകളും മറ്റുള്ളവര്‍ക്ക് 6 മുതല്‍ സീറ്റുകള്‍ വരെ ലഭിക്കാമെന്നും അഭിപ്രായ സര്‍വെ പറയുന്നു.മുഖ്യമന്ത്രി എന്ന നിലയില്‍ നിതീഷ് കുമാറിന്റെത് സംതൃപ്തി നല്‍കുന്നുവെന്ന് 52 ശതമാനം പേര്‍ പറയുന്നു. മോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ പിന്തുണച്ചവര്‍ 61 ശതമാനം പേരാണ്. 

243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് ഒക്ടോബര്‍ 28നാണ് ആദ്യഘട്ടം. അവസാനഘട്ടം നവംബര്‍ ഏഴിനുമാണ്. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT