India

നിപ്പ വൈറസ് ഭീതിയില്‍ രാജ്യം; പശ്ചിമബംഗാളിലും ത്രിപുരയിലും ജാഗ്രതാ നിര്‍ദേശം

ഫെബ്രുവരിയിലാണ് ബംഗ്ലാദേശിലെ ബാലിയഗംഗി ഉപജില മേഖലയിലാണ് ഒരേ കുടുംബത്തിലെ അഞ്ചു പേര്‍ പനി ബാധിച്ച് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ച സാഹചര്യത്തില്‍ പശ്ചിമബംഗാളിലും ത്രിപുരയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ബംഗ്ലാദേശിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ അഞ്ചു പേരുടെ മരണം നിപ്പ വൈറസ് ബാധയെത്തുടര്‍ന്നാണെന്ന് സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. 

ഇന്തോബംഗ്ലാദേശ് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളാണ് പശ്ചിമബംഗാളും ത്രിപുരയും. ഫെബ്രുവരിയിലാണ് ബംഗ്ലാദേശിലെ ബാലിയഗംഗി ഉപജില മേഖലയിലാണ് ഒരേ കുടുംബത്തിലെ അഞ്ചു പേര്‍ പനി ബാധിച്ച് മരിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇവര്‍ മരിച്ചത് നിപ ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് ഇരു സംസ്ഥാനങ്ങള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമാക്കിയത്. പുറത്തുനിന്നുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നതും മൃഗങ്ങളും പക്ഷികളുമായി ഇടപഴകുന്നതും നിയന്ത്രിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിപ്പ വൈറസ് വലിയ ഭീഷണി സൃഷ്ടിച്ചിരുന്നു. മാസങ്ങളോളം സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസിനെ തുടര്‍ന്ന് 18 പേരാണ് കൊല്ലപ്പെട്ടത്. വവ്വാലില്‍ നിന്നാണ് പ്രധാനമായും രോഗം പകരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍