kafeel_khan 
India

നിപ്പ വൈറസ് മരണങ്ങള്‍ വേട്ടയാടുന്നു; സേവനം അനുഷ്ഠിക്കാന്‍ അനുവദിക്കണം; പിണറായി വിജയനോട് അഭ്യര്‍ത്ഥനയുമായി കഫീല്‍ ഖാന്‍

ഫജര്‍ നമസ്‌കാരത്തിനു ശേഷം ഉറങ്ങാന്‍ ശ്രമിച്ചിട്ടും എനിക്ക് പറ്റുന്നില്ല. നിപ്പ വൈറസ് മൂലമുള്ള മരണങ്ങള്‍ എന്നെ വേട്ടയാടുന്നു. സോഷ്യല്‍ മീഡിയയിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നതായി കഫീല്‍ ഖാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന് ഗൊരഖ്പുര്‍ ബി. ആര്‍ ഡി ആശുപത്രിയിലെ ഡോ: കഫീല്‍ ഖാന്‍. നിപ്പ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം കഫീല്‍ അറിയിച്ചത്. 

ഫജര്‍ നമസ്‌കാരത്തിനു ശേഷം ഉറങ്ങാന്‍ ശ്രമിച്ചിട്ടും എനിക്ക് പറ്റുന്നില്ല. നിപ്പ വൈറസ് മൂലമുള്ള മരണങ്ങള്‍ എന്നെ വേട്ടയാടുന്നു. സോഷ്യല്‍ മീഡിയയിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നതായി കഫീല്‍ ഖാന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. സിസ്റ്റര്‍ ലിനി പ്രചോദനമാണ്. എന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റി വയ്ക്കാന്‍ തയാറാണ്. 

കഴിഞ്ഞയാഴ്ച കഫീല്‍ ഖാന്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശ് ബി ആര്‍ ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ കഫില്‍ ഖാന്‍ പ്രതിയാക്കപ്പെട്ടിരുന്നു. കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി കഠിനമായി പരിശ്രമിച്ചിട്ടും സര്‍ക്കാര്‍ കഫീല്‍ ഖാനെ പ്രതി ചേര്‍ത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT