India

നിയന്ത്രണ രേഖയിലെ പാക് സൈന്യത്തിന്റെ ആക്രമണം; ജവാന് വീരമൃത്യു

ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ പാക് സൈനീക പോസ്റ്റുകള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചതായും പാക് സൈനീകര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനീകന് വീരമൃത്യു. ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയോട് ചേര്‍ന്നായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം. മൂന്ന് ദിവസത്തിനിടയില്‍ ഇത് രണ്ടാം വട്ടമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. 

തിങ്കളാഴ്ച രാവിലെയായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം. ആക്രമണത്തില്‍ പരിക്കേര്‌റ വഡോദര സ്വദേശിയായ മുഹമ്മദ് ആത്തിഫ് ഷാഫിയാണ് മരിച്ചത്. സൈനീക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയുണ്ടായ പാക് ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. 

ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ പാക് സൈനീക പോസ്റ്റുകള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചതായും പാക് സൈനീകര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ സൈനീകനെ ഉടനെ തന്നെ ഹെലികോപ്റ്ററില്‍ സൈനീക ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT