India

നിയന്ത്രണം വിട്ട് കൂറ്റന്‍ ട്രക്ക്; കാറിനെയും ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചു; കടയിലേക്ക് മറിഞ്ഞു, ചങ്കിടിപ്പേറ്റുന്ന ദൃശ്യം

നിന്ത്രണം വിട്ട ട്രക്ക് കാറിനെയും ബൈക്കിനെയും ഇടിച്ച് അടുത്തുള്ള കടയിലേക്ക് മറിയുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

പാഞ്ഞുവന്ന ട്രക്ക് കാറിനെയും ബൈക്കിനെയും ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞു. ജമ്മു കശ്മീരില്‍ നടന്ന അപകടത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടിരിക്കുന്നത്. നിന്ത്രണം വിട്ട ട്രക്ക് കാറിനെയും ബൈക്കിനെയും ഇടിച്ച് അടുത്തുള്ള കടയിലേക്ക് മറിയുകയായിരുന്നു. ജമ്മു-പത്താന്‍കോട്ട് നാഷണല്‍ ഹൈവെയില്‍ സാമ്പയിലാണ് അപകടം നടന്നത്.

അപകടത്തില്‍പ്പെട്ടവര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റിയിട്ടില്ല എന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. പാഞ്ഞുവന്ന ട്രക്കിനെ കണ്ട് കാര്‍ റോഡില്‍ നിര്‍ത്തി തൊട്ടുപിന്നാലെയാണ് അപകടം സംഭവിച്ചത്. ഉള്ളിയും കൊണ്ടുവന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

SCROLL FOR NEXT