India

നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടി; 11 മണ്ഡലങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നത് രണ്ടിടത്ത് മാത്രം  

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുന്നതിന് പിന്നാലെ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുന്നതിന് പിന്നാലെ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. കേരളത്തിലെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ടിടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ് നിലനിര്‍ത്താന്‍ സാധിക്കുന്നുള്ളു. ഉത്തരാഖണ്ഡിലെ തരള്ളി, ജാര്‍ഖണ്ഡിലെ ഗോമിയ മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 

ആറിടത്ത് കോണ്‍ഗ്രസും മുന്നിടത്ത് മറ്റ് പ്രാദേശിക പാര്‍ട്ടികളും ലീഡ് ചെയ്യുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടി തന്നെയാണ്. ബിജെപിയുടെ പ്രതിയോഗികളായ സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരാണ് മൂന്നിടങ്ങളില്‍ ലീഡ് ചെയ്യുന്നത്. സുപ്രധാനമായ കര്‍ണാടകയിലെ ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ ബഹുദൂരം മുന്നിലാണ്.

രാജ്യം മുഴുവൻ ഉറ്റുനോക്കിയ കൈരാനയിൽ പ്രതിപക്ഷ സഖ്യ സ്ഥാനാർത്ഥി ബിജെപിയേക്കാൾ ബഹുദൂരം മുന്നിലാണ്. 20000 വോട്ടുകൾക്കാണ് ആർഎൽഎഡിന്റെ തബസൂം ഹസൻ മുന്നിട്ടുനിൽക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT