India

നിരത്തിലൂടെ പറക്കും ഈ 'നാനോ' ഹെലികോപ്റ്റര്‍; മിതിലേഷ് പൈലറ്റായത് കണ്ട് നാട്ടുകാര്‍ ഞെട്ടി; (വീഡിയോ)

ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് തന്റെ നാനോ കാര്‍ ഹെലികോപ്റ്റര്‍ മാതൃകയില്‍ രൂപമാറ്റം വരുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

റോഡിലൂടെ പറക്കുന്ന ഹെലികോപ്റ്ററോ?. ഈ വാഹനം റോഡിലൂടെ കുതിക്കുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നും. അത്തരത്തിലാണ് ഈ വാഹനം രൂപമാറ്റം വരുത്തിയിരിക്കുന്നത്. പലതരത്തില്‍ വാഹനങ്ങളുടെ രൂപമാറ്റം കണ്ടവരുണ്ടാകും. എന്നാല്‍ ഇത്തരത്തില്‍ ഒരു രൂപമാറ്റം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല. ബീഹാറിലെ കര്‍ഷകനായ  മിതിലേഷ് പ്രസാദാണ് തന്റെ നാനോ കാര്‍ വിസ്മയകരമായി ഹെലികോപ്റ്റര്‍ രിതിയില്‍ മോഡിഫൈ ചെയ്തത്.

ബീഹാറിലെ കര്‍ഷകുടുംബത്തിലാണ് മിതിലേഷ് ജനിച്ചത്. പൈലറ്റാവാനായിരുന്നു ഇയാളുടെ ആഗ്രഹം. എന്നാല്‍ ഒരു സാധാരണകുടുംബത്തില്‍ ജനിച്ച ഇയാള്‍ക്ക് അതിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ തന്റെ കാര്‍ ഹെലികോപ്റ്റര്‍ മാതൃകയില്‍ രൂപമാറ്റം വരുത്തി റോഡിലൂടെ പറക്കുകയാണ് മിതിലേഷ്.

വളരെ ലളിതമായ രീതിയിലാണ് കാറിനകവും പുറത്തും രൂപമാറ്റം വരുത്തിയതെന്ന് മിതിലേഷ് പറയുന്നു. ഒരു ഹെലികോപ്റ്റര്‍ പറത്തുന്ന മാതൃകയിലാണ് കാറിന്റെ പ്രവര്‍ത്തനവും സജ്ജീകരിക്കുന്നത്. വിമാനമാതൃകയിലുള്ള വാഹനത്തില്‍ കയറാനും കാണാനും നിരവധി ആളുകള്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

'പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോളും; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?'