India

നിര്‍മ്മല സീതാരാമനെ പുകഴ്ത്തി; പിന്നാലെ ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിന് പിന്നാലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിന് പിന്നാലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. ഇന്ദിര ഗാന്ധിയ്ക്ക് ശേഷം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയായ നിര്‍മ്മല സീതാരാമനെ അഭിനന്ദിച്ചായിരുന്നു ദിവ്യയുടെ പോസ്റ്റ്. 

കോണ്‍ഗ്രസ് വക്താക്കള്‍ ഒരുമാസത്തേക്ക് മാധ്യമങ്ങളില്‍ വരരുത് എന്ന പാര്‍ട്ടി വിലക്കിന്റെ അടിസ്ഥാനത്തിലാണ് ദിവ്യ ട്വിറ്ററില്‍ നിന്ന് പോയതെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. 

തകര്‍ന്ന സമ്പദ് വ്യവസ്ഥയെ നിര്‍മ്മല ഉണര്‍ത്തുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും ദിവ്യ കുറിച്ചിരുന്നു. എന്നാല്‍ ദിവ്യ വാര്‍ത്തകള്‍ നിഷേധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവ്യയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായതിനെക്കുറിച്ച് കോണ്‍ഗ്രസ് മാധ്യമ വിഭാഗവും പ്രതികരിച്ചിട്ടില്ല. 

സാമൂഹ്യ മാധ്യമങ്ങളില്‍ ബിജെപി തരംംഗം സൃഷ്ടിക്കുന്ന സമയത്താണ് ദിവ്യയെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയാക്കിയത്. സാമൂഹ്യ മാധ്യമ രംഗത്ത് പാര്‍ട്ടിക്ക് വേണ്ടി മികച്ച ഇടപെടലാണ് ദിവ്യ നടത്തിവന്നിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ