India

നിസാമുദ്ദീനില്‍നിന്നു മടങ്ങിയവര്‍ വഴിനീളെ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു; ഞെട്ടിക്കുന്ന കണ്ടെത്തല്‍, ആശങ്ക

നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ ബസുകളിലും ട്രെയിനുകളിലും മധുരം വിതരണം ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ ബസുകളിലും ട്രെയിനുകളിലും മധുരം വിതരണം ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗ്രയില്‍ നിന്ന് വാങ്ങിയ പേടകളാണ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ വിതരണം ചെയ്തത്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൂട്ടത്തോട്ടെ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഗൗരവതരമായ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. 

സമ്മേളനം കഴിഞ്ഞ് മടങ്ങിയവര്‍ വലിയതോതില്‍ പേടകള്‍ വാങ്ങിയിരുന്നുവെന്ന് ആഗ്രയിലെ കച്ചവടക്കാര്‍ വെളിപ്പെടുത്തിയതായി ഡല്‍ഹി പൊലീസ് പറഞ്ഞു. 

ബസ് കണ്ടക്ടര്‍മാരോടും സ്ഥിരം യാത്രക്കാരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ തബ്‌ലീഗുകാര്‍ മധുരം വിതരണം ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 

മധുരം വിതരണം ചെയ്തത് തെളിയുകയാണെങ്കില്‍, ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം യാത്ര ചെയ്തവരെ തിരിച്ചറിയുക എന്നത് ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ സ്ഥിരം യാത്രക്കാരില്‍ ബിസിനസുകാരും അഭിഭാഷകരും ഒക്കെയുണ്ടാകും. ഇവര്‍ ഡല്‍ഹി, ബറേലി, ഷഹജാന്‍പൂര്‍ എന്നിവിടങ്ങളിലേക്ക് സ്ഥിരം യാത്ര ചെയ്യുന്നവരാണ്. ഇവര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ വീടുകളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT