India

'ഉടന്‍ വെളിയില്‍ വരൂ, കീഴടങ്ങൂ, അല്ലെങ്കില്‍ നിന്നെ മാത്രമല്ല, കുടുംബത്തെയും അവര്‍ കൊല്ലും' ; ദീപ് പ്രകാശ് ദുബേയോട് അമ്മ

ഒളിവിലിരുന്ന് നിനക്ക് ഒന്നും ചെയ്യാനാകില്ല. പൊലീസില്‍ കീഴടങ്ങിയാല്‍ മാത്രമേ നിനക്ക് സുരക്ഷ ലഭിക്കൂ

സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍ : ഒളിവിലുള്ള കാണ്‍പൂര്‍ വെടിവെപ്പ് കേസിലെ പ്രതി ദീപ് പ്രകാശ് ദുബെയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അമ്മ. ഉടന്‍ പൊലീസിന് മുന്നില്‍ വന്ന് കീഴടങ്ങുക. അല്ലെങ്കില്‍ നിന്നെയും നിന്റെ കുടുംബത്തെയും പൊലീസ് കൊല്ലുമെന്ന് ദീപ് പ്രകാശിന്റെ അമ്മ സരളാദേവി പറഞ്ഞു. പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയുടെ സഹോദരനാണ് ദീപ് പ്രകാശ് ദുബെ.

ഒളിവിലിരുന്ന് നിനക്ക് ഒന്നും ചെയ്യാനാകില്ല. പൊലീസില്‍ കീഴടങ്ങിയാല്‍ മാത്രമേ നിനക്ക് സുരക്ഷ ലഭിക്കൂ. നിന്റെ സഹോദരന്‍ വികാസ് ദുബെയുമായുള്ള ബന്ധം അടക്കം ഒന്നും മറച്ചുവെക്കാനാവില്ലെന്നും അമ്മ സരളാദേവി ഓര്‍മ്മിപ്പിച്ചു. 

കൊടുംകുറ്റവാളിയായ വികാസ് ദുബെയെ പിടികൂടാന്‍ കാണ്‍പൂരിലെ വീട്ടിലെത്തിയ ഡിഎസ്പി അടക്കം എട്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദീപ് പ്രകാശ്. സഹോദരന്‍ വികാസ് ദുബെയുടെ നേതൃത്വത്തിലായിരുന്നു പൊലീസുകാരെ കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ ദീപ് പ്രകാശ് ഒളിവില്‍ പോകുകയായിരുന്നു. 

ദീപ് പ്രകാശിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം നല്‍കുമെന്ന് യു പി പൊലീസ് അറിയിച്ചിരുന്നു. പൊലീസുകാരെ കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ വികാസ് ദുബെയെ മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെച്ച് പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വികാസ് ദുബെയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT