India

നെ​ഞ്ചു​വേ​ദ​ന​, ഡി കെ ശി​വ​കു​മാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

ഇന്നലെ രാത്രിയാണ് ശി​വ​കു​മാ​റി​നെ ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗ​ളൂ​രു: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി കെ ശി​വ​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് അദ്ദേഹത്തെ ഇന്നലെ രാത്രിയാണ് ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 

ര​ക്ത​സ​മ്മ​ർ​ദ​ത്തി​ലു​ണ്ടാ​യ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്നു നവംബർ ഒന്നിനും ശി​വ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

തി​ഹാ​ർ ജ​യി​ലി​ൽ​നി​ന്നു കഴി‍ഞ്ഞ മാസം 23ന് മോ​ചി​ത​നാ​യ​ ശിവകുമാർ നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. ഇത് അദ്ദേഹത്തിന്റെ ആരോ​ഗ്യ സ്ഥിതി വഷളാക്കിയെന്നാണ് റിപ്പോർട്ടുകൾ. 

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ശിവകുമാറിന് ജാമ്യം ലഭിച്ചത്. ഉപാദികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒ​ക്ടോ​ബ​ർ 23നാ​ണ് ശി​വ​കു​മാ​ർ തി​ഹാ​ർ ജ​യി​ലി​ൽ​നി​ന്നു മോ​ചി​ത​നാ​യ​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി