ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്റുവിൻറെ വിയോഗത്തിന് 56 വർഷം പൂർത്തിയാവുകയാണ് ഇന്ന്. 'നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുജിക്ക് അദ്ദേഹത്തിൻറെ ചരമദിനത്തിൽ സ്മരണാഞ്ജലി' - മോദി ട്വിറ്ററിൽ കുറിച്ചു.
Tributes to our first PM, Pandit Jawaharlal Nehru Ji on his death anniversary.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നെഹ്റുവിനെ സ്മരിച്ച് ട്വിറ്ററിൽ കുറിപ്പിട്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയും ദാർശനികനുമായിരുന്നു നെഹ്റുവെന്ന് രാഹുൽ വിശേഷിപ്പിച്ചു.
'ബുദ്ധിമാനായ സ്വാതന്ത്ര്യ സമര സേനാനിയും ആധുനിക ഇന്ത്യയുടെ ശിൽപിയും ആദ്യ പ്രധാനമന്ത്രിയുമായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ജി. ഇന്ത്യയുടെ പുത്രന് ശ്രദ്ധാഞ്ജലി'- അദ്ദേഹം കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates