പ്രതീകാത്മക ചിത്രം 
India

നോട്ട് ബുക്ക് വാങ്ങാനെത്തി; പത്തുവയസുകാരിയെ കടയുടമ പീഡിപ്പിച്ചു; അറസ്റ്റ്

നോട്ടുപുസ്തകം വാങ്ങാനെത്തിയ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബറേലി: നോട്ടുപുസ്തകം വാങ്ങാനെത്തിയ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷഹജന്‍പൂര്‍ ജില്ലയിലെ ഉള്‍ഗ്രാമത്തിലാണ് സംഭവം. 

തിങ്കളാഴ്ച വൈകീട്ട് പുസ്തകങ്ങള്‍ വില്‍ക്കുന്ന കടയില്‍ പെണ്‍കുട്ടി നോട്ട് വാങ്ങാനായി എത്തിയതായിരുന്നു. ഈ സമയത്താണ് കടയിലെ ജീവനക്കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അവിടെ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ വീട്ടിലെത്തിയ പെണ്‍കുട്ടി വിവരങ്ങള്‍ രക്ഷിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി.

പിതാവിന്റെ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ്് ചെയ്തു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയെ അറസറ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധ നടത്തിയതായും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി