ഫയല്‍ ചിത്രം 
India

ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ സ്വര്‍ഗം, പാകിസ്ഥാന്‍ നരകം: മുഖ്താര്‍ അബ്ബാസ് നഖ്വി

ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ സ്വര്‍ഗം, പാകിസ്ഥാന്‍ നരകം: മുഖ്താര്‍ അബ്ബാസ് നഖ്വി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ സ്വര്‍ഗവും പാകിസ്ഥാന്‍ നരകവുമാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെ നിരവധി പ്രയാസങ്ങള്‍ അയല്‍രാജ്യങ്ങളില്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് നഖ്വി പറഞ്ഞു. രാജ്യാന്തര ന്യൂനപക്ഷ അവകാശ ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിഷമയമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വളരെ അപകടകരമായ ഒരു മാനസികാവസ്ഥയില്‍നിന്നാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഉണ്ടാവുന്നത്. സാമൂഹ്യമായി രാജ്യത്തെ വിഭജിക്കാനാണ് ശ്രമം. മുസ്ലിംകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനാവില്ലെന്നാണ് ചിലര്‍ പറയുന്നത്. അസത്യമാണത്. വിഷമായ ഈ പ്രചാരണം കെട്ടിച്ചമച്ചതും അസത്യവുമാണ്- നഖ്വി പറഞ്ഞു.

വര്‍ഷങ്ങളായി രാജ്യത്തു ജീവിച്ചുപോരുന്ന മുസ്ലിംകള്‍ക്ക് ഈ നിയമം കൊണ്ട് ഒരു പ്രശ്‌നവും ഉണ്ടാവില്ല. രാജ്യത്ത് മുസ്ലിംകളുടെ പൗരത്വം സുരക്ഷിതമാണ്. ഇക്കാര്യം എല്ലാവരെയും ബോധ്യപ്പെടുത്തുകയന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് നഖ്വി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT