India

പട്ടാപ്പകല്‍ ജ്വല്ലറി ഉടമയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു, സ്വര്‍ണാഭരണങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമം; ഇടപെട്ട് നാട്ടുകാര്‍

മധ്യപ്രദേശില്‍ പട്ടാപ്പകല്‍ ജ്വല്ലറി ഉടമയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് സ്വര്‍ണാഭരണം കവരാന്‍ ശ്രമം

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ പട്ടാപ്പകല്‍ ജ്വല്ലറി ഉടമയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് സ്വര്‍ണാഭരണം കവരാന്‍ ശ്രമം. കടയുടെ ചുറ്റും ഉണ്ടായിരുന്ന നാട്ടുകാര്‍ പ്രതിയെ കയ്യോടെ പിടികൂടി.

ഇന്‍ഡോറില്‍ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ സംഭവം പതിഞ്ഞിട്ടുണ്ട്. പ്രതി പൊലീസ് കസ്‌ററഡിയിലാണ്. 

ലവീന്‍ സോനി നടത്തുന്ന ജ്വല്ലറിയിലാണ് മോഷണ ശ്രമം നടന്നത്. ജ്വല്ലറിയില്‍ കയറി ഏതാനും നിമിഷങ്ങള്‍ക്കകം ജ്വല്ലറി ഉടമയുടെ കണ്ണില്‍ മുളകുപ്പൊടി എറിഞ്ഞ് രക്ഷപ്പെടാനാണ് യുവാവ് ശ്രമിച്ചത്. കൈവശം ഉണ്ടായിരുന്ന 50 ഗ്രാം സ്വര്‍ണവുമായി രക്ഷപ്പെടാനാണ് യുവാവ് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 

കടയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ നാട്ടുകാരുടെ കയ്യില്‍ അകപ്പെടുകയായിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം