India

പണം ആവശ്യത്തിലധികം കിട്ടിത്തുടങ്ങി, പെണ്‍വാണിഭത്തിനായി ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടികളെ എത്തിച്ചു; ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍

ബംഗ്ലാദേശില്‍ വച്ച് വിവാഹം നടന്ന ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞാണ് ഇന്ത്യയിലേക്കെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സ്വദേശത്തുനിന്ന് സ്ത്രീകളെയെത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ബംഗ്ലാദേശി യുവതി അറസ്റ്റില്‍. ഇവരുടെ ഇന്ത്യക്കാരനായ ഭര്‍ത്താവും അറസ്റ്റിലാണ്. ഭാര്യയ്ക്കും മകനും വ്യാജ തിരിച്ചറിയല്‍ രേഖ സംഘടിപ്പിച്ച് നല്‍കിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കും ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് തരപ്പെടുത്തുകയായിരുന്നു ഇയാള്‍. 

ഹൈദരാബാദില്‍ പത്ത് വര്‍ഷത്തോളമായി അനധികൃതമായി താമസിക്കുകയാണ് യുവതി. ബംഗ്ലാദേശില്‍ വച്ച് വിവാഹം നടന്ന ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞാണ് ഇന്ത്യയിലേക്കെത്തിയത്. മറ്റൊരു സ്ത്രീക്കൊപ്പം ഹൈദരാബാദിലെത്തിയ യുവതി ആദ്യത്തെ മൂന്ന് വര്‍ഷം ബ്യൂട്ടി പാര്‍ലര്‍ നടത്തി. ഇതിനിടയിലാണ് തെലങ്കാന സ്വദേശിയായ ആളെ വിവാഹം കഴിച്ചത്. 

പണം സമ്പാദിച്ചുതുടങ്ങിയപ്പോള്‍ ബംഗ്ലാദേശില്‍ നിന്ന് കൂടുതല്‍ സ്ത്രീകളെയെത്തിച്ച വേശ്യാവവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നു. 2015ല്‍ ഇതേ കേസില്‍ അറസ്റ്റിലായെങ്കിലും പുറത്തിറങ്ങിയ യുവതി മുന്‍കാലങ്ങളിലെ പോലെതന്നെ തുടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍