India

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ നാലു ദിവസം അടച്ചിട്ട മുറിയില്‍ ബലാത്സംഗം ചെയ്തു: ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റില്‍

കോട്ടയിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ഥിയാണ് ബലാത്സംഗത്തിനിരയായ 16കാരി.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ നാല് ദിവസത്തോളം മുറിയില്‍ അടച്ചിട്ട് ബലാത്സംഗം ചെയ്ത ഫേസ്ബുക്ക് സുഹൃത്ത് പിടിയില്‍. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് സുഹൃത്തടക്കം രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കോട്ടയിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ഥിയാണ് ബലാത്സംഗത്തിനിരയായ 16കാരി. പ്രതികളായ പങ്കജ് ധോബി(22)യെയും ഡിനേശ് ലോധ(25)യെയും പൊലീസ് അറസ്റ്റ് ചെയ്തു. മഹാവീര്‍നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ രംഗബാടി സ്വദേശികളാണ് ഇരുവരും.

ബിഎ വിദ്യാര്‍ഥിയായ പങ്കജ് ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ഇരുവരും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. ഏപ്രില്‍ 24ന് സ്‌കൂളിലേക്ക് പോകും വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. സ്‌കൂളില്‍ കൊണ്ടുവിടാമെന്ന് പങ്കജ് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റുകയായിരുന്നു. എന്നാല്‍ നഗരത്തില്‍ ചുറ്റിക്കറങ്ങിയ ശേഷം പെണ്‍കുട്ടിയെ യുവാവ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണുണ്ടായത്. സുഹൃത്തായ ദിനേശ് ആണ് പങ്കജിന്റെ നിര്‍ദേശ പ്രകാരം മുറി ഒരുക്കിയത്. ഈ മുറിയിലാണ് പങ്കജ് പെണ്‍കുട്ടിയെ പൂട്ടിയിട്ട് നാല് ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചത്.

എന്നാല്‍ ശനിയാഴ്ച്ച രാത്രിയോടെ കുട്ടി മുറിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുന്നതും. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പെണ്‍കുട്ടിയില്‍ നിന്ന് ചോദിച്ചറിയേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം