India

പതിനെട്ടുകാരിക്കൊപ്പം മുറിയില്‍ കാമുകന്‍; ഇരുവരെയും വീട്ടുകാര്‍ തല്ലിക്കൊന്നു; ദാരുണം

34കാരനെയും പതിനെട്ടുകാരിയെയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു 

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ:ലഖ്‌നോവില്‍ 34കാരനെയും പതിനെട്ടുകാരിയെയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. ഞായാറാഴ്ച പുലര്‍ച്ചെ ഇരുവരെയും പെണ്‍കുട്ടിയുടെ മുറിയില്‍ കണ്ടതിന് പിന്നാലെ വീട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. 

അബ്ദുള്‍ കരീമും ഇയാളുടെ കാമുകിയായ 18കാരിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഉസ്മാന്‍, സഹോദരന്‍ ഡാനിഷ്, അമ്മാവന്‍ സുലൈമാന്‍, അമ്മാവന്റെ മകനായ റാണു എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അബ്ദുള്‍ കരീമുമായി 18വയസ്സുള്ള പെണ്‍കുട്ടിയും തമ്മില്‍ കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കരീം കാമുകിയുടെ വീട്ടിലെത്തി. രഹസ്യമായി വീടിനകത്തേക്ക് പ്രവേശിച്ച ഇയാളെ പിന്നീട് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും പിടികൂടുകയായിരുന്നു.

പെണ്‍കുട്ടിയുടെ മുറിക്കുള്ളില്‍നിന്ന് അസ്വാഭാവിക പെരുമാറ്റം കേട്ടതോടെയാണ് ആരോ മുറിയിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കരീമിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ആക്രമണം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും ഇവര്‍ മര്‍ദിച്ചു. അതിക്രൂരമായ മര്‍ദനത്തിനൊടുവില്‍ രണ്ടു പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT