India

പത്തുരൂപ നല്‍കിയില്ല; സുഹൃത്തുക്കള്‍ യുവാവിനെ ചുട്ടുകൊന്നു

ഗണേഷ് പത്ത് രൂപ നല്‍കാന്‍ വിസമ്മതിച്ചതോടെ സുഹൃത്തുക്കളിലൊരാള്‍ പെട്രോള്‍ ഒഴിച്ച തീകൊളുത്തുകയായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പത്തുരൂപ നല്‍കാത്തിന്റെ പേരില്‍ സുഹൃത്തുക്കള്‍ തീ കൊളുത്തിയ യുവാവ് മരിച്ചു. ഫെബ്രുവരി 22നായിരുന്നു ഉജ്ജൈനിലെ നാനാക്കേഡയില്‍ യുവാവിനെ സുഹൃത്തുക്കള്‍ തീ കൊളുത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ ഗണേഷിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്‍ഡോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറുദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് മരിച്ചത്.  പ്രതികളായ സൂരജ്, ശുഭാമും ഗണേഷിനോട് പത്തുരൂപ ചോദിച്ചു. എന്നാല്‍ പണം നല്‍കാന്‍ ഇയാള്‍ വിസമ്മതിച്ചതോടെ പ്രതികളിലൊരാള്‍ ഗണേഷിന്റെ കൈയില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്നു പിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു.

യുവാക്കള്‍ തീകൊളുത്തുന്നതിന്റെ വീഡിയോ സമീപത്തെ കെട്ടിടത്തിലുള്ള സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടുപേരെയും പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മതിയായ തെളിവുകള്‍ സിസി ടിവിയില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT