India

പത്മശ്രീ ജേതാവ് കോവിഡ് ബാധിച്ച് മരിച്ചു

2009ലാണ് ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ പത്മശ്രീ ജേതാവ് കോവിഡ് ബാധിച്ച് മരിച്ചു. ഭായി നിര്‍മല്‍ സിംഗ് ഖല്‍സയാണ് മരിച്ചത്. 69 വയസായിരുന്നു. സുവര്‍ണ ക്ഷേത്രത്തിലെ ആസ്ഥാന ഗായകന്‍ ആയിരുന്നു. 2009ലാണ് ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചത്.

വ്യാഴാഴ്ച രാവിലെ 4.30 ഓടേ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ഗുരുനാനാക്ക് ദേവ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് മാര്‍ച്ച് 30ന് വിദഗ്ധ ചികിത്സയ്ക്കായാണ് ഇദ്ദേഹത്തെ ഗുരുനാനാക്ക് ദേവ് ആശുപത്രിയിലേക്ക് മാറ്റിയത്. 

നവംബറില്‍ ഇദ്ദേഹം ഇംഗ്ലണ്ട് സന്ദര്‍ശിച്ചിരുന്നു. മാര്‍ച്ച് മൂന്നിന് അമേരിക്കയില്‍ നിന്നെത്തിയ ബന്ധുക്കള്‍ ഇദ്ദേഹത്തെ വന്ന് കണ്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ പരിശോധനയ്ക്ക് വിധേയമാക്കുകയും ഇവരോട് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
മാര്‍ച്ച് 19ന് 100ല്‍ പരം പേര്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാനായി ഭായി നിര്‍മല്‍ സിംഗ് ചണ്ഡീഗഡില്‍ പോയിരുന്നതായി അധികൃതര്‍ പറയുന്നു. ഈ യാത്രയ്ക്കിടെയാകാം ഇദ്ദേഹത്തിന് അസുഖം ബാധിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം'; സ്ത്രീകളെ പൊതുരംഗത്തിറക്കിയാല്‍ വന്‍ നാശമെന്ന് കാന്തപുരം

മദ്യപാനത്തിനിടെ തര്‍ക്കം; പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

'കളി മറന്ന്' കൊല്ലം സെയ്‌ലേഴ്‌സ്; ഏഴ് വിക്കറ്റ് വിജയവുമായി ട്രിവാൺഡ്രം റോയൽസ്

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ

'സിജെപി സ്ഥാപകർ വിശുദ്ധരൊന്നുമല്ല; അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ട്' : സോനം വാങ്ചുക്