India

പത്മാവത് വെറും ചവറ്; കാണരുതെന്ന് മുസ്ലീങ്ങളോട് ഒവൈസി 

വിവാദ സിനിമയായ പത്മാവത് മുസ്ലീങ്ങള്‍ കാണരുത് എന്ന് ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലീം നേതാവ് അസാവുദീന്‍ ഒവൈസിയുടെ ആഹ്വാനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാദ സിനിമയായ പത്മാവത് മുസ്ലീങ്ങള്‍ കാണരുത് എന്ന് ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലീം നേതാവ് അസാവുദീന്‍ ഒവൈസിയുടെ ആഹ്വാനം. ചിത്രം അസംബന്ധമാണെന്ന് ആരോപിച്ച ഒവൈസി സിനിമ കണ്ട് മുസ്ലീങ്ങള്‍ സമയം പാഴാക്കരുതെന്നും ആവശ്യപ്പെട്ടു. 

രണ്ട മണിക്കൂര്‍ സിനിമ കാണാനല്ല നിങ്ങളെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ പത്മാവത് കാണാന്‍ പോകരുതെന്ന് ഹൈദരാബാദ് എംപി കൂടിയായ ഒവൈസി ആവശ്യപ്പെട്ടു. 

പത്മാവത് സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്്‌നം പരിഹരിക്കാന്‍  12 അംഗ കമ്മിറ്റിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രൂപം നല്‍കി. എന്നാല്‍ മുത്തലാഖ് നിയമ വിരുദ്ധമാക്കുന്ന നിയമം നിര്‍മ്മിക്കുന്ന വേളയില്‍ ആരുമായി കൂടിയോചന നടത്താന്‍ പോലും മോദി തയ്യാറായില്ലെന്ന് ഒവൈസി ആരോപിച്ചു


സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിന്റെ പ്രദര്‍ശനം വിലക്കിയ വിവിധ സംസ്ഥാനങ്ങളുടെ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. 25ന് ചിത്രം രാജ്യവ്യാപകമായി പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍മ്മാതാക്കള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കി. ഇതിന് പിന്നാലെയാണ് അസാവുദ്ദീന്‍ ഒവൈസിയുടെ ആഹ്വാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?