India

പത്രികയില്‍ ക്രിമിനല്‍ കേസ് മറച്ചുവെച്ചു ; ഫഡ്‌നാവിസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സുപ്രിംകോടതിയുടെ അനുമതി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ സുപ്രിംകോടതി വിധി ഫഡ്‌നാവിസിനും ബിജെപിക്കും  കനത്ത തിരിച്ചടിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കനത്ത തിരിച്ചടി. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചതിന് ഫഡ്‌നാവിസ് വിചാരണ നേരിടണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റ്താണ് ഉത്തരവ്. 

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഫഡ്‌നാവിസ് തന്റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസുള്ള കാര്യം മറച്ചുവെച്ചുവെന്നാണ് ഹര്‍ജി. വിവരം മറച്ചുവെച്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സതീഷ് ഉകെയാണ് കോടതിയെ സമീപിച്ചത്. 

തെരഞ്ഞെടുപ്പ് കേസില്‍ നേരത്തെ ബോംബെ ഹൈക്കോടതി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. ഇത് റദ്ദാക്കിയ സുപ്രിംകോടതി, കോടതി വിധി ന്യായീകരണമില്ലാത്തതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയിലെ 52, സൗത്ത് വെസ്റ്റ് നാഗ്പൂരില്‍ നിന്നാണ് ഫഡ്‌നാവിസ് ജനവിധി തേടിയത്. 

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ സുപ്രിംകോടതി വിധി ഫഡ്‌നാവിസിനും ബിജെപിക്കും ഏറ്റ കനത്ത തിരിച്ചടിയാണ്. ഇടഞ്ഞുനിന്ന ശിവസേനയുമായി വീണ്ടം സഖ്യമുണ്ടാക്കി അധികാരം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ബിജെപി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി