India

പദ്മാവതി പ്രദര്‍ശിപ്പിക്കുന്ന  തീയേറ്ററുകള്‍ കത്തിക്കും; ഭീഷണിയുമായി ബിജെപി എംഎല്‍എ

തന്റെ ഭീഷണി പ്രസംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാനും എംഎല്‍എ മറന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സഞ്ജയ് ലീല ബന്‍സാലിയുടെ സ്വപ്‌നചിത്രം പദ്മാവതി റിലീസ് ചെയ്താല്‍ തീയേറ്റര്‍ കത്തിക്കുമെന്ന് ഭീഷണിയുമായി തെലങ്കാന ബിജെപി എംഎല്‍എ ടി. രാജ സിങ്. ഹൈദരബാദിലെ ഗോഷ്മഹല്‍ എംഎല്‍എയാണ്് രാജ സിങ്. 

ചിത്രത്തില്‍ ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. രജപുത്ര വിഭാഗക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു രാജ സിങ്ങിന്റെ ഭീഷണി. തന്റെ ഭീഷണി പ്രസംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാനും എംഎല്‍എ മറന്നില്ല. 

ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രതിഷേധത്തിനും ഞാന്‍ മുന്‍പന്തിയില്‍ ഉണ്ടാകും. പ്രശ്‌നങ്ങളുണ്ടാക്കിയതിന് നിങ്ങളെ ആരെങ്കിലും അറസ്റ്റ് ചെയ്യുകയോ ബുദ്ധമുട്ട് നേരിടുകയോ ചെയ്താല്‍ അധികാരവും സ്വാധീനവും ഉപയോഗിച്ച് ഞാന്‍ നിങ്ങളെ രക്ഷപ്പെടുത്തും, രാജ സിങ് പറയുന്നു. 

ക്ഷത്രിയ വിഭാഗത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്നും റിലീസ് തടയണം എന്നുമാവശ്യപ്പെട്ട് ബിജെപി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ സെന്‍സറിങ് പോരെന്നും ക്ഷത്രിയ വിഭാഗ പ്രതിനിധികളെയും തങ്ങളെയും ഉള്‍പ്പെടുത്തി ചിത്രത്തിന്റെ പ്രദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ റിലീസ് അനുവദിക്കുള്ളുവെന്നുമാണ് ബിജെപി നിലപാട്. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുന്ന ചിത്രം അലാവുദ്ദീന്‍ ഖില്‍ജിയുടേയും റാണി പദ്മാവതിയുടെയും കഥയാണ് പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും