India

പനി മാറാന്‍ ദുര്‍മന്ത്രവാദം; നാല് വയസുകാരിയുടെ വയറ്റില്‍ ഇരുമ്പു കമ്പി പഴുപ്പിച്ചുവെച്ചു

കടുത്ത ചുമയും പനിയും ബാധിച്ചിരുന്ന കുട്ടിയെയാണ് അസുഖം മാറുന്നതിനായി ക്രൂരമായി പൊള്ളലേല്‍പ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സുഖം മാറാന്‍ നാല് വയസുകാരിയെ ഇരുമ്പ് കമ്പി പഴുപ്പിച്ച് പൊള്ളിച്ചു. രാജസ്ഥാനില്‍ ബില്‍വാര ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കടുത്ത ചുമയും പനിയും ബാധിച്ചിരുന്ന കുട്ടിയെയാണ് അസുഖം മാറുന്നതിനായി ക്രൂരമായി പൊള്ളലേല്‍പ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. 

ബില്‍വാരയിലെ രാമ ഖേദ ഗ്രാമത്തില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. പൊള്ളലേറ്റ് കുട്ടിയുടെ ആരോഗ്യം മോശമായതിനെത്തുടര്‍ന്നാണ് ബില്‍വാരയിലെ മഹാത്മ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്റ്റര്‍മാര്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

വയറ്റില്‍ പൊള്ളലേറ്റ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. ഹൃദയസംബന്ധമായ രോഗവുമായാണ് കുട്ടി ജനിച്ചത്. കൂടാതെ ന്യുമോണിയയും ബാധിച്ചിരുന്നു. ചുമയും പനിയും മാറ്റാന്‍ പൊള്ളിക്കുന്നതുപോലെയുള്ള ദുരാചാരങ്ങള്‍ ബില്‍വാരയില്‍ സാധാരണയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ