India

പന്ത് എടുക്കാന്‍ വന്ന അഞ്ചര വയസ്സുകാരിയെ ഏഴു വയസ്സുകാരന്‍  ബലാത്സംഗം ചെയ്തു; കേസ്

പന്ത് എടുക്കാന്‍ വന്ന അഞ്ചര വയസ്സുകാരിയെ ഏഴു വയസ്സുകാരന്‍  ബലാത്സംഗം ചെയ്തു; കേസ്

സമകാലിക മലയാളം ഡെസ്ക്

അലിഗഢ് (ഉത്തര്‍പ്രദേശ്): അഞ്ചര വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ഏഴു വയസുകാരനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ അലിഗ്ഢിലാണ് ഏഴു വയസുള്ള കുട്ടിക്കെതിരെ ഐപിസി, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. 

വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കെ അടുത്ത പറമ്പിലേക്കു വീണ പന്ത് എടുക്കാന്‍ പോയപ്പോഴാണ് സംഭവമെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ തൊട്ടടുത്ത വീട്ടിലെ ആണ്‍കുട്ടി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. 

ഒക്ടോബര്‍ പന്ത്രണ്ടിനാണ് സംഭവം. ആണ്‍കുട്ടിയുടെ പ്രായം പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ ഏഴു വയസ്സാണെന്നു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കുട്ടിയെ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കുമെന്ന പൊലീസ് അറിയിച്ചു. 

ആണ്‍കുട്ടി ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഉള്ളത്. ഐപിസി 83 വകുപ്പു പ്രകാരം ഏഴിനും പന്ത്രണ്ടിനും ഇടയ്ക്കു പ്രായമുള്ള കുട്ടികള്‍ ഇത്തരം കുറ്റം ചെയ്താല്‍ ശിക്ഷയില്‍നിന്നു ഇളവു ലഭിക്കും. കുറ്റത്തിന്റെ ഗൗരവം അറിയാത്ത പ്രായമെന്നു കണക്കാക്കി ഇളവു നല്‍കാമെന്നാണ് വകുപ്പില്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT