India

പരസ്യബോര്‍ഡ് റോഡിലേക്ക് തകര്‍ന്നു വീണു; നാല് മരണം

അപകടത്തില്‍ നിരവധി വാഹനങ്ങളാണ് തകര്‍ന്നത്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്

സമകാലിക മലയാളം ഡെസ്ക്

പൂനെ; റോഡിന് സമീപം സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡ് തകര്‍ന്നു വീണ് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൂനെയിലെ ശിവാജി നഗറില്‍ ജൂനാ ബസാര്‍ ചൗക്കിനു സമീപത്തെ ഷഹീര്‍ അമര്‍ ഷെയ്ഖ് റോഡ് ജംഗ്ഷനില്‍ വെള്ളിയാഴ്ച്ചയാണ് സംഭവമുണ്ടായത്. അപകടത്തില്‍ നിരവധി വാഹനങ്ങളാണ് തകര്‍ന്നത്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.

അഞ്ചു റോഡുകള്‍ ചേരുന്ന ഭാഗത്ത് അപകടകരമായ രീതിയിലാണ് പരസ്യ ബോര്‍ഡ് നിലനിന്നിരുന്നത്. ഇത് നീക്കം ചെയ്യണം എന്ന ആവശ്യവുമായി നാട്ടുകാര്‍ അധികൃതരെ സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണ് വലിയ അപകടത്തിന് കാരണമായത്. റെയില്‍വേയുടെ സ്ഥലത്താണ് അലക്ഷ്യമായി ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ഇതിനെതിരേ നിരവധി തവണ റെയില്‍വേക്കും പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷനും പരാതി നല്‍കിയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും നിസാര പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

SCROLL FOR NEXT