India

പരസ്യമായി അപമാനിച്ച യുവതിയെ ബലാല്‍സംഗം ചെയ്ത് പ്രതികാരം വീട്ടാന്‍ ശ്രമം ; 55 കാരന്‍ പിടിയില്‍

രംഗനാഥ ഉപദ്രവിക്കുന്നത് യുവതി ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: പരസ്യമായി അപമാനിച്ച യുവതിയെ ബലാല്‍സംഗം ചെയ്ത് പ്രതികാരം തീര്‍ക്കാനൊരുങ്ങിയ മധ്യവയസ്‌കന്‍ പിടിയില്‍. ബെംഗലൂരു മകേനഹള്ളി സ്വദേശി രംഗനാഥ എന്ന 55 കാരനാണ്, ബലാല്‍സംഗശ്രമത്തിനിടെ പിടിയിലായത്. ഇയാളുടെ വീടിന് സമീപവാസിയായ 28 കാരിയെയാണ് രംഗനാഥ ആക്രമിച്ചത്.

സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കാരിയായ യുവതി തിങ്കളാഴ്ച രാവിലെ ഓഫീസിലേക്ക് പോകുമ്പോള്‍ രംഗനാഥ കളിയാക്കിയതാണ് സംഭവങ്ങളുടെ തുടക്കം. മേലില്‍ ഇതാവര്‍ത്തിച്ചാല്‍ ചെരിപ്പിന് അടിക്കുമെന്ന് യുവതി മുന്നറിയിപ്പ് നല്‍കി. നാട്ടുകാരുടെ മുന്നില്‍വെച്ച് പരസ്യമായിട്ടായിരുന്നു യുവതിയുടെ താക്കീത്.

ഇത് വലിയ അപമാനമായി രംഗനാഥ കണക്കാക്കി. ഇതിന് പ്രതികാരമായി യുവതിയെ ബലാല്‍സംഗം ചെയ്യാനും കൊലപ്പെടുത്താനും ഇയാല്‍ തീരുമാനിക്കുകയായിരുന്നു. യുവതി ബെംഗളൂരു-തുമകുരു മെയിന്‍ റോഡിലെ സോംപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കടുത്താണ് ജോലി ചെയ്തിരുന്നതെന്ന് രംഗനാഥ മനസ്സിലാക്കി.

ബസ് സ്‌റ്റോപ്പില്‍ നിന്ന് വീട്ടിലേക്ക് ഒരു കിലോമീറ്റര്‍ നടന്നാണ് പോകാറുണ്ടായിരുന്നത്. യുവതി ജോലിക്ക് പോകുന്നതും വരുന്നതുമായ സമയവും വഴിയുമെല്ലാം രംഗനാഥ മനസ്സിലാക്കി വെച്ചിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്ച വൈകുന്നേരം ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ രംഗനാഥ യുവതിയെ ലക്ഷ്യമിട്ട് കാത്തുനിന്നു. കയ്യില്‍ വടിവാളും രംഗനാഥ കരുതിയിരുന്നു.

യുവതി സ്ഥലത്തെത്തിയ ഉടനെ രംഗനാഥ അവരെ ബലമായി തോളിലെടുത്ത്  മരക്കൂട്ടങ്ങളുടെ ഇടയിലേക്ക് കൊണ്ടുപോയി. യുവതിയുടെ വസ്ത്രം അഴിച്ചുമാറ്റിയശേഷം തന്നെ അപമാനിച്ചതിന് പ്രതികാരമായി ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. രംഗനാഥ ഉപദ്രവിക്കുന്നത് യുവതി ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. ഇതിനിടെ ഓടി രക്ഷപ്പെട്ട യുവതി സഹായത്തിനായി നിലവിളിച്ചു. വഴിയാത്രക്കാരിയായ യുവതി ഇത് കാണുകയും സഹായത്തിന്  എത്തുകയുമായിരുന്നു.

വഴിയാത്രക്കാരി യുവതിയെ തന്റെ പിന്നില്‍ ഒളിപ്പിച്ചു. ഇതോടെ രംഗനാഥ വഴിയാത്രക്കാരിയെ ആക്രമിക്കുമെന്നും കല്ലുകൊണ്ട് എറിയുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടെ സംഭവം അറിഞ്ഞ നാട്ടുകാര്‍ രംഗനാഥയെ പിടികൂടി മര്‍ദിക്കുകയും പൊലീസിന് കൈമാറുകയായിരുന്നു. ലൈംഗിക പീഡനം, ബലാത്സംഗ ശ്രമം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം രംഗനാഥയ്‌ക്കെതിരെ കേസെടുത്തു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം