India

പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് യുപി പോലീസിന്റെ പീഡനം

തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് നേരെ പോലീസുകാര്‍ ലൈംഗീകാതിക്രമം കാട്ടുകയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

മെയിന്‍പുരി: പോലീസ് സ്‌റ്റേഷനില്‍ പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് പോലീസിന്റെ പീഡനം. ഉത്തര്‍പ്രദേശിലെ  കര്‍ഹാല്‍ ഗെയ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് നേരെ പോലീസുകാര്‍ ലൈംഗീകാതിക്രമം കാട്ടുകയായിരുന്നു. 

എന്നാല്‍ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍  പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഈശ്വരി പ്രസാദ് എന്ന പോലീസുകാരന്‍ സഹോദരിമാരില്‍ ഒരാളോട് മോശമായി പെരുമാറുന്നതായി വീഡിയോയില്‍ കാണാം. 

എന്നാല്‍ പെണ്‍ക്കുട്ടികള്‍ തങ്ങളെയാണ് അവഹേളിച്ചതെന്നാണ് പോലീസുകാരില്‍ ഒരാള്‍ പറയുന്നത്. താന്‍ കൈയില്‍ പിടിച്ചിട്ടേയുള്ളവുവെന്നും അക്രമിച്ചിട്ടില്ലെന്നും വേറൊരു പോലീസുകാരന്‍ അവകാശപ്പെട്ടു. പക്ഷേ എന്താണ് സംഭവിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്.  ആരോപണ വിധേയരായ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി എസ്പി എസ് രാജേഷ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം