India

പരിണാമ സിദ്ധാന്തം തെറ്റാണെന്ന തന്റെ വാദം 20 വര്‍ഷത്തിനകം അംഗീകരിക്കപ്പെടും; വിവാദ പ്രസ്താവനയുമായി വീണ്ടും കേന്ദ്രമന്ത്രി 

ചാള്‍സ് ഡാര്‍വിന്റെ പരിണാ സിദ്ധാന്തത്തെ തളളി വീണ്ടും കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചാള്‍സ് ഡാര്‍വിന്റെ പരിണാ സിദ്ധാന്തത്തെ തളളി വീണ്ടും കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്ന് സത്യപാല്‍ സിങ് വാദിച്ചു. സയന്‍സ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ തന്റെ പൂര്‍വികര്‍ കുരങ്ങന്മാരല്ലെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

'ഞാനൊരു ശാസ്ത്ര ബിരുദധാരിയാണ്. രസതന്ത്രത്തില്‍ ഡോക്ടറേറ്റുമുണ്ട്. എനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുടെ യോഗ്യത എന്താണ്. നാളെയല്ലെങ്കില്‍ 20 വര്‍ഷത്തിനകത്ത് ഞാന്‍ പറഞ്ഞത് ശരിയാണെന്ന് ജനങ്ങള്‍ അംഗീകരിക്കും' സത്യപാല്‍ വ്യക്തമാക്കി.ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട് സത്യപാല്‍ നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും തന്റെ പൂര്‍വികര്‍ കുരങ്ങന്മാരല്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം