India

പരീക്കര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പരീക്കര്‍ മൂന്നാം തവണയാണ് ഗോവയുടെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത് - ബിജെപി അധികാരം നിലനിര്‍ത്താന്‍ വേണ്ടി പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ചാണ് ഇത്തവണ മുഖ്യമന്ത്രി പദത്തിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പനാജി:  ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്തു. കൂടാതെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് ഗോവയുടെ മുഖ്യമന്ത്രിയായി പരീക്കര്‍ സ്ഥാനമേല്‍ക്കുന്നത്. ഗവര്‍ണര്‍ മൃദുലാ സിന്‍ഹയാണ് സ്ത്യപ്രതിജ്ഞ ചൊല്ലികൊടുത്തത്.16ന് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം
 

ഗോവയില്‍ മനോഹര്‍ പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിനെ രണ്ടാം സ്ഥാനക്കാരായ ബി.ജെ.പിയെ ഗവര്‍ണര്‍ മൃദുല സിന്‍ഹ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ ഹരജി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച വിശ്വാസ വോട്ട് തേടണമെന്നാണ് കോടതി ഉത്തരവ്.

അതേസമയം ഗോവയിലും മണിപ്പൂരിലും പണത്തിന്റെ കരുത്തിലാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തെത്തിയതെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് എത്തുന്ന മനോഹര്‍ പരീക്കര്‍ രണ്ടു ദിവസത്തെ മുഖ്യമന്ത്രിയാണെന്നും രണ്ടു ദിവസത്തേക്ക് മുഖ്യമന്ത്രിയാകാനെത്തുന്ന അദ്ദേഹത്തെ ഗോവയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു  കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയുടെ അഭിപ്രായം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും