India

പറന്നുയര്‍ന്ന ഹെലികോപ്റ്ററിന് നിയന്ത്രണം വിട്ടു ; മരണത്തെ മുഖാമുഖം കണ്ട് എം പി (വീഡിയോ )

ആല്‍വാറില്‍ നിന്നുള്ള ബിജെപി എംപി മഹന്ത് ബലാക്‌നാഥാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ആല്‍വാര്‍ : എം പിയുമായി പറന്നുയര്‍ന്ന ഹെലികോപ്റ്ററിന് ആകാശത്ത് വെച്ച് പെട്ടെന്ന് നിയന്ത്രണം വിട്ടു. ആകാശത്ത് വട്ടംകറങ്ങിയ ഹെലികോപ്റ്റര്‍ കുറച്ച് സമയത്തിന് ശേഷമാണ് പൈലറ്റിന് നിയന്ത്രണത്തിലാക്കാനായത്. രാജസ്ഥാനിലെ ആല്‍വാറില്‍ നിന്നുള്ള ബിജെപി എംപി മഹന്ത് ബലാക്‌നാഥാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. 

മണ്ഡലത്തിലെത്തിയ എം പി ഹെലികോപ്റ്ററില്‍ കയറിയതിന് പിന്നാലെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിട്ടുണ്ട്. എംപിയെ കൈവീശി യാത്രയാക്കിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പൊടുന്നനെ ആശങ്കയോടെ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ