India

പാക് തേയില കമ്പനിയുടെ പരസ്യത്തില്‍ അഭിനന്ദന്‍; വീഡിയോ വൈറല്‍, വ്യാജം

ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഉപയോഗിച്ചുളള പാകിസ്ഥാനി തേയില കമ്പനിയുടെ പരസ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഉപയോഗിച്ചുളള പാകിസ്ഥാനി തേയില കമ്പനിയുടെ പരസ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താപല്‍ ടീ എന്ന ബ്രാന്‍ഡിന്റെ പേരിലാണ് ദൃശ്യങ്ങള്‍ പുറത്തിറങ്ങിയത്. 

ചായ കുടിക്കുന്ന അഭിനന്ദന്‍ ദ ടീ ഈസ് ഫന്റാസ്റ്റിക് , താങ്ക്യൂ എന്ന് പറയുന്നത് പരസ്യത്തില്‍ കാണാം. ഒരു സ്ത്രീ ബൈനോക്കുലറിലൂടെ  നോക്കുമ്പോള്‍ അഭിനന്ദന്‍ ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അഭിനന്ദനെ ഉപയോഗിച്ച് ചിത്രീകരിച്ച പരസ്യമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ യഥാര്‍ത്ഥമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇത് യഥാര്‍ത്ഥത്തില്‍ താപല്‍ ടീ കമ്പനിയുടേതല്ല. ഇതൊരു എഡിറ്റ് ചെയ്ത വീഡിയോ ആണ്. പാക് സൈന്യം അഭിനന്ദനെ കസ്റ്റഡിയിലെടുത്ത ശേഷം പുറത്തുവിട്ട വിഡിയോയിലെ ദൃശ്യങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പലരും ഇത് യഥാര്‍ത്ഥ പരസ്യമാണെന്നാണ് ധരിച്ചിരിക്കുന്നത്. തപാല്‍ ടീ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ യഥാര്‍ത്ഥ പരസ്യവും കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്