India

പാചകക്കാരന്‌ കോവിഡ് സ്ഥിരീകരിച്ചു; സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍ 

ജഡ്ജിയുടെ വസതിയിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍. ഔദ്യോഗിക വസതിയിലെ പാചകക്കാരന്‌ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചത്. ജഡ്ജിയുടെ വസതിയിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്. 

മെയ് ഏഴ് മുതല്‍ പാചകക്കാരന്‍ അവധിയിലായിരുന്നു. ഈ കാലയളവില്‍ ആണ് കോവിഡ് പിടിപെട്ടത് എന്നാണ് ആരോഗ്യ വകുപ്പിന്റെ സംശയം. ഇയാളുടെ ഭാര്യക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ചയാണ്‌ പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചത്.  മുന്‍കരുതല്‍ എന്ന നിലയിലാണ് ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചത് എന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതല്‍; മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസ്സാക്കാന്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

Today's Rashi Phalam November 27| വിവാഹാലോചനകളിൽ പുരോഗതി, തൊഴിൽ മാറ്റത്തിന് അനുകൂല സമയം

ബൗളിങ് പൊളിഞ്ഞു, ഇന്ത്യ ഔട്ട്! ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനലിൽ

'വിസ്മയം... കളറാക്കി', 'മൊയ്തീനേ, ആ പെയിന്റ് ഇങ്ങെടുക്ക്'

'ഇത് ജനാധിപത്യ രാഷ്ട്രീയത്തിന്റെ സ്വഭാവമല്ല; മാടമ്പിത്തത്തിന്റെയും വ്യക്തികേന്ദ്രീകൃത അധികാര പ്രയോഗത്തിന്റെയും രാഷ്ട്രീയം'