India

പാട്ടുംപാടി ആഘോഷപൂര്‍വം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജയ്പൂരിലേക്ക് ; ഇനി ഒറ്റക്കെട്ടെന്ന് ഗഹലോട്ട് ( വീഡിയോ )

സുഹൃത്തുക്കള്‍ തിരിച്ചുവന്നുവെന്നും, സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍ : രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരമായതോടെ, മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ തലസ്ഥാനമായ ജയ്പൂരിലേക്ക് തിരിച്ചു. ജയ്‌സാല്‍മീറിലെ സൂര്യഗാര്‍ഹ് ഹോട്ടലില്‍ താമസിച്ചിരുന്ന എംഎല്‍എമാരാണ്  തലസ്ഥാനത്തേക്ക് തിരിച്ചത്. 

പാട്ടുംപാടി ആഹ്ലാദപൂര്‍വ്വമായിട്ടിയുരുന്നു എംഎല്‍എമാരുടെ വിമാനത്താവളത്തിലേക്കുള്ള യാത്ര. ഇതിന്റെ വീഡിയോ പുറത്തുവന്നു. സച്ചിന്‍ പക്ഷത്തേക്ക് കൂറുമാറുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് എംഎല്‍എമാരെ ജയ്‌സാല്‍മീറില്‍ പാര്‍പ്പിച്ചത്. 

സുഹൃത്തുക്കള്‍ തിരിച്ചുവന്നുവെന്നും, സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു. എംഎല്‍എമാര്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാകുക സ്വാഭാവികമാണ്. ഒരു മാസം നീണ്ടു നിന്ന സംഭവവികാസങ്ങള്‍ക്ക് അറുതിയായി. ഇനി അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അശോക് ഗെഹലോട്ട് പറഞ്ഞു. 

ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരും. നീണ്ട നാളുകള്‍ക്ക് ശേഷം എംഎല്‍എമാരെല്ലാം ഒരുമിച്ചുകൂടി. ഇത് രാജസ്ഥാനിലെ ജനങ്ങളുടെ വിജയമാണ്. ജനങ്ങളെയും സംസ്ഥാനത്തെയും സേവിക്കുക എന്നതാണ് തങ്ങളുടെ കടമയെന്നും മുഖ്യമന്ത്രി ഗെഹലോട്ട് പറഞ്ഞു. 

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടഞ്ഞുനിന്ന സച്ചിന്‍ പൈലറ്റുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് രാജസ്ഥാനിലെ പ്രതിസന്ധിക്ക് വിരാമമായത്. സച്ചിന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിയെ നിയോഗിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ എന്നിവരാണ് സമിതിയുള്ളത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT