India

പാന്‍ മസാല തുപ്പാന്‍ ഓടുന്ന കാറില്‍ നിന്നും തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തില്‍ തലച്ചോര്‍ തകര്‍ന്നു

അമിതവേഗത്തിലെത്തിയ ജാഗ്വാറില്‍ നിന്നും പാന്‍മസാല തുപ്പുന്നതിനായി പ്രശാന്ത് തല പുറത്തേക്ക് നീട്ടിയെന്നും ഡിവൈഡറില്‍ ഇടിച്ചതോടെ നിയന്ത്രണം വിട്ട റോഡിന്റെ നടുക്കിടിച്ച് നില്‍ക്കുകയായിരുന്നുവെന്നും 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാന്‍ മസാല തുപ്പാന്‍ ആഡംബരക്കാറില്‍ നിന്നും തല പുറത്തേയ്ക്കിട്ട യുവാവിന് ദാരുണാന്ത്യം. ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ പ്രശാന്ത് കസാന(27) ആണ് മരിച്ചത്.  അമിതവേഗത്തിലെത്തിയ ജാഗ്വാറില്‍ നിന്നും പാന്‍മസാല തുപ്പുന്നതിനായി പ്രശാന്ത് തല പുറത്തേക്ക് നീട്ടിയെന്നും ഡിവൈഡറില്‍ ഇടിച്ചതോടെ നിയന്ത്രണം വിട്ട്‌ റോഡിന്റെ നടുക്കിടിച്ച് നില്‍ക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയിലെ എക്‌സ്പ്രസ് വേയില്‍ വച്ചായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ കൈലാഷ് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിക്കുകയും പിന്നീട് ഇവിടെ നിന്നും അപ്പോളോയിലേക്ക് മാറ്റുകയുമായിരുന്നു. തലയ്‌ക്കേറ്റ ഇടിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും ജീവന്‍ രക്ഷിക്കാനായില്ലെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.


വൈകുന്നേരം ആറ് മണിക്ക് അപകടം നടന്നുവെങ്കിലും  വിവരം ലഭിച്ചത് രാത്രി ഒന്‍പത് മണിയോടെയാണെന്നും കാര്‍ സംഭവസ്ഥലത്ത് നിന്നും
ആരോ നീക്കം ചെയ്തിരുന്നും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്