India

പാപ്പു, നിങ്ങള്‍ ആ ഗുണ്ടകളെ തിരികെ വിളിക്കൂ; ദലിതനെ വിവാഹം കഴിച്ചതിന് പിതാവ് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി ബിജെപി എംഎല്‍എയുടെ മകള്‍

പാപ്പു, നിങ്ങള്‍ ആ ഗുണ്ടകളെ തിരികെ വിളിക്കൂ; ദലിതനെ വിവാഹം കഴിച്ചതിന് പിതാവ് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി ബിജെപി എംഎല്‍എയുടെ മകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബെല്ലാരി:  ദലിത് യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ ബിജെപി എംഎല്‍എയായ പിതാവ് തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നതായി മകളുടെ ആരോപണം. ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് പിതാവിനെതിരെ ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. 

വിഡിയോയില്‍ പിതാവിനെ പാപ്പുവെന്നും സഹോദരനെ വിക്കിയെന്നുമാണ് വിശേഷിപ്പിക്കുന്നത്. 'ബഹുമാനപ്പെട്ട പാപ്പു, വിക്കി. ഞങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം. ഞാന്‍ ശരിക്കും വിവാഹിതയാണ്. ഫാഷനുവേണ്ടിയല്ല സിന്ദൂരം അണിഞ്ഞിരിക്കുന്നത്. പാപ്പു, നിങ്ങള്‍ നിങ്ങളുടെ ഗൂണ്ടകളെ എനിക്ക് പിന്നാലെ അയച്ചു. ഒളിച്ചിരുന്ന് ഞങ്ങള്‍ക്കു മടുത്തു. അവനെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം.്' - സാക്ഷി വിഡിയോയില്‍ പറയുന്നു.

തനിക്കോ ഭര്‍ത്താവിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരന്‍ രാജീവ് റാണയുമായിരിക്കും ഉത്തരവാദികളെന്നും വിഡിയോയില്‍ പറയുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സാക്ഷി മിശ്ര ദലിതനായ അജിതേഷ് കുമാറിനെ വിവാഹം ചെയ്തത്.

സംഭവത്തില്‍ രാജേഷ് മിശ്ര പ്രതികരിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT